നബിദിനം: ഒമാനിൽ ആഗസ്റ്റ് 27-ന് പൊതുഅവധി
text_fieldsമസ്കത്ത്: ഒമാനിൽ നബിദിനം പ്രമാണിച്ച് ആഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു. നേരത്തെ മന്ത്രിസഭാ യോഗത്തിൽ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സാണ് അവധി പ്രഖ്യാപിച്ചത്. പൊതുഅവധി വ്യാഴാഴ്ചയായതിനാൽ തുടർന്നുവരുന്ന വെള്ളിയും ശനിയും ചേർത്ത് തുടർച്ചയായ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഭരണനിർവഹണ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സർക്കാർ-സ്വകാര്യ മേഖലകളിലെ മുൻകൂട്ടിയുള്ള ആസൂത്രണത്തിനുമായി ഓരോ കലണ്ടർ വർഷത്തിന്റെയും തുടക്കത്തിൽ തന്നെ ദേശീയ-മതപരമായ പൊതുഅവധികൾ മുൻകൂട്ടി പ്രഖ്യാപിക്കുന്ന നയം കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് നേരത്തെ അംഗീകരിച്ചിരുന്നു. ഈ പുതിയ നയം വഴി പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്ക് തങ്ങളുടെ പ്രവൃത്തിദിനങ്ങളും ഷെഡ്യൂളുകളും മികച്ച രീതിയിൽ ക്രമീകരിക്കാൻ സാധിക്കുമെന്നഎ ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

