മീലാദ് റാലിയും മദ്ഹൂറസൂൽ പ്രഭാഷണവും
text_fieldsസഹം കെ.എം.സി.സിയും എസ്.ഐ.സിയും സംയുക്തമായി സംഘടിപ്പിച്ച മദ്ഹൂറസൂൽ പ്രഭാഷണം
സഹം: സഹം കെ.എം.സി.സിയും എസ്.ഐ.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഷറഫെ മീലാദ് 2k25’ന്റെ ഭാഗമായി പി.എസ്.എം.എ മദ്റസ കുട്ടികളുടെ മീലാദ് റാലിയും മദ്ഹൂറസൂൽ പ്രഭാഷണവും സംഘടിപ്പിച്ചു. പ്രസിഡന്റ് ജാഫർ ഹാജി പതാക ഉയർത്തി. മദ്റസ സ്വദർ മുഅല്ലിം ഷാഹിദ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ നാസർ ഹാജി അധ്യക്ഷത വഹിച്ചു.
മദ്ഹൂ റസൂൽ പ്രഭാഷണം നിർവഹിച്ച ഉസ്താദ് അബ്ദുൽ ഗഫൂർ അൽഖാസിമി പ്രവാചകജീവിത ശൈലി സദസ്സിനെ പരിചയപ്പെടുത്തി. ദഫും ഫ്ലവർ ഷോയും മാറ്റുകൂട്ടി.
ജനറൽ വിഭാഗം പുരുഷന്മാർക്കും സ്ത്രീകൾക്കും സംഘടിപ്പിച്ച ലൈവ് മത്സരങ്ങൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി. പ്രവാസ ലോകത്തും ഇത്തരത്തിൽ നാട്ടിലെപോലെ റാലിയും പരിപാടിയും സംഘടിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് സെക്രട്ടറി നിയാസ് പറഞ്ഞു. സഹം അൽബാദി ഫാമിൽ സംഘടിപ്പിച്ച പരിപാടിയിൽ റാഷിദ് ഫൈസി സ്വാഗതവും ട്രഷറർ മൻസൂർ കടോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

