Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇലൽ ഹബീബ്’ മീലാദ് കോൺഫറൻസ്

text_fields
bookmark_border
‘ഇലൽ ഹബീബ്’ മീലാദ് കോൺഫറൻസ്
cancel

​മസ്‌കത്ത്: മസ്‌കറ്റ് സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ മമ്പഉൽ ഹുദാ മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ഇലൽ ഹബീബ്’ മീലാദ് കോൺഫറൻസും കലാ-സാഹിത്യ മത്സരങ്ങളും സമാപിച്ചു. റബീഅ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അരങ്ങേറി.

നബിദിന റാലി, മദ്ഹ് ഗാനങ്ങൾ, ഗ്രൂപ്പ് സോങ്, ഇംഗ്ലീഷ്-മലയാള പ്രസംഗങ്ങൾ, അറബിക് ഗാനങ്ങൾ, അസ്മാഉൽ ഹുസ്ന, ബുർദ, ദഫ്, സ്‌കൗട്ട്, ഫ്ലവർ ഷോ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിച്ചു. കുടുംബിനികൾക്കായി സംഘടിപ്പിച്ച ‘സീറ ക്വസ്റ്റ്’ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. അർഷീദ സലീം, സുഹൈലത്ത് ഇസ്മാഈൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങൾ നേടി.

മസ്‌കത്ത് സുന്നി സെന്റർ പ്രസിഡന്റ് അൻവർ ഹാജി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഹംസ അമ്മാർ ഖിറാഅത്തും ശൈഖ് അബ്‌ദുറഹ്‌മാൻ പ്രാർഥനയും നടത്തി. പൊതുസമ്മേളനം മാലിക് ബ്നു യൂസുഫുൽ ഫാരിസി ഉദ്ഘാടനം ചെയ്തു. ടോപ് പ്ലസ് വിദ്യാർഥികൾക്കുള്ള സമ്മാനങ്ങൾ അബ്ദുൽ ഹമീദ് ബിൻ ആദം, ഡയറക്ടർ ഫഹദ് ബിൻ അബ്ദുൽ ഹമീദ് ബിൻ ആദം, എസ്.ഐ.സി ഒമാൻ സെക്രട്ടറി ഷൂക്കൂർ ഹാജി എന്നിവർ ചേർന്ന് വിതരണം ചെയ്തു.

​മമ്പഉൽ ഹുദാ മദ്രസ പ്രിൻസിപ്പൽ മുഹമ്മദലി ഫൈസി മുഖ്യപ്രഭാഷണം നടത്തി. ​മസ്കത്ത് സുന്നി സെന്റർ സെക്രട്ടറി റിയാസ് മേലാറ്റൂർ സ്വാഗതവും കൺവീനർ സക്കീർ ഫൈസി നന്ദിയും പറഞ്ഞു. മദ്റസ കൺവീനർ സലീം ഹാജി, ട്രഷറർ അബ്ബാസ് ഫൈസി, ജലീൽ ഹാജി, ശബീർ അന്നാര, ശബീർ ജലാൽ, ഗഫൂർ ഹാജി, ഉമർ വാഫി, ശംസുദ്ദീൻ അൽഹൂതി, മുഹമ്മദ് വാണിമേൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. രക്ഷിതാക്കളുടെയും മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൗരപ്രമുഖരുടെയും പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Ela-l Habib’ Milad Conference
Next Story