ബര്‍കയില്‍ മിഡ്നൈറ്റ് ബ്ലൂം സംഘടിപ്പിച്ചു
text_fieldsമഹബ്ബ കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മിഡ്നൈറ്റ് ബ്ലൂം’
ബര്‍ക: തിരുവസന്തം 1500 എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് ബര്‍ക, മദ്റസത്തുല്‍ ഫലാഹ് മഹബ്ബ കോണ്‍ഫറന്‍സിന്റെ ഭാഗമായി ‘മിഡ്നൈറ്റ് ബ്ലൂം’ സംഘടിപ്പിച്ചു. 10, 12 മണിക്കൂര്‍ ജോലി ചെയ്ത് വൈകി റൂമില്‍ എത്തുന്ന കോഫി ഷോപ്പ്, ഹോട്ടല്‍, സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കരെ പങ്കെടുപ്പിച്ച് മദ്ഹിന്റെയും മൗലിദിന്റെയും വേദികളിലൂടെ ഒരുമിച്ചുകൂടന്ന പരിപാടിയാണ് മിഡ്നൈറ്റ് ബ്ലൂം.
ഇസ്മാഈല്‍ സഖാഫി കാളാട് നേതൃത്വം നല്കി. ജമാലുദ്ദീന്‍ ലത്വീഫി, റഫീഖ് സഖാഫി നരിക്കോട്, ഇസ്ഹാഖ് മുസ്ലിയാര് ചളവറ, ഇസ്മാഈല്‍ സഅദി വയനാട്, റഫീഖ് മദനി താനാളൂര്‍, അഷ്റഫ് വടകര, മഹ്സൂമ് തലശ്ശേരി, അസ്ലം തലശ്ശേരി എന്നിവർ സംബന്ധിച്ചു.

