മിഡിലീസ്റ്റ് സ്പേസ് കോൺഫറൻസിന് ഇന്നു തുടക്കം
text_fieldsമസ്കത്ത്: ആകാശക്കാഴ്ചകളിലേക്ക് സ്വപ്നങ്ങൾ നെയ്ത് മൂന്നു ദിവസങ്ങളിലായി നടക്കുന്ന മിഡിലീസ്റ്റ് സ്പേസ് കോൺഫറൻസിന് മസ്കത്തിൽ തുടക്കമായി. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പരിപാടി സയ്യിദ് ബിൽ അറബ് ബിൻ ഹൈതം ബിൻ താരിഖ് അൽ സഈദ് ഉദ്ഘാടനം ചെയ്തു.
ത്രിദിന സമ്മേളനം ബഹിരാകാശ മേഖലയോടുള്ള ഒമാന്റെ പ്രതിബദ്ധത അടിവരയിടുക മാത്രമല്ല, സാമ്പത്തിക വൈവിധ്യവത്ക്കരണത്തിനു കരുത്തേകുന്ന ബഹിരാകാശ ആപ്ലിക്കേഷനുകളുടെ ഒരു സുപ്രധാന പ്രാദേശിക കവാടമാകാനുള്ള അതിന്റെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ്.

