Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മെ​ട്രോ​പൊ​ളി​റ്റ​ന്‍സ് എ​റ​ണാ​കു​ളം ഒ​മാ​ന്‍ചാ​പ്​​റ്റ​ര്‍ ഗ്രാ​ൻഡ് ലോ​ഞ്ച് ഒ​മ്പ​തി​ന്

text_fields
bookmark_border
മെ​ട്രോ​പൊ​ളി​റ്റ​ന്‍സ് എ​റ​ണാ​കു​ളം ഒ​മാ​ന്‍ചാ​പ്​​റ്റ​ര്‍ ഗ്രാ​ൻഡ് ലോ​ഞ്ച് ഒ​മ്പ​തി​ന്
cancel
camera_alt

മെ​ട്രോ​പൊ​ളി​റ്റ​ന്‍സ് എ​റ​ണാ​കു​ളം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

മ​സ്‌​ക​ത്ത്: ആ​ഗോ​ള ത​ല​ത്തി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന എ​റ​ണാ​കു​ളം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മെ​ട്രോ​പൊ​ളി​റ്റ​ന്‍സ് എ​റ​ണാ​കു​ളം ഒ​മാ​ന്‍ ചാ​പ്​​റ്റ​ര്‍ ഗ്രാ​ൻഡ് ലോ​ഞ്ചും ക​ലാ​പ​രി​പാ​ടി​ക​ളും ഈ ​മാ​സം ഒ​മ്പ​തി​നു​ വൈ​കീ​ട്ട് ഏ​ഴു മ​ണി മു​ത​ല്‍ റൂ​വി അ​ല്‍ ഫ​ലാ​ജ് ഗ്രാ​ൻഡ് ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സി​നി​മാ​താ​രം ഹ​രി​ശ്രീ അ​ശോ​ക​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. മെ​ന്റ​ലി​സ്റ്റ് ഫാ​സി​ല്‍ ബ​ഷീ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ന്റ​ലി​സം ഷോ ‘​ട്രി​ക്‌​സ് മാ​നി​യ’, സു​ധീ​ര്‍ പ​റ​വൂ​ര്‍ ന​യി​ക്കു​ന്ന കോ​മ​ഡി ഷോ ​തു​ട​ങ്ങി​യ​വ​യും അ​ര​ങ്ങേ​റും.

ഒ​മാ​നി​ല്‍ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രാ​യ മു​ഴു​വ​ന്‍ പ്ര​വാ​സി​ക​ളെ​യും ഉ​ള്‍ക്കൊ​ണ്ടു​കൊ​ണ്ടാ​ണ് സം​ഘ​ട​ന പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന​തെ​ന്നു ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മം മു​ന്‍നി​ര്‍ത്തി​യാ​ണ് പ്ര​വ​ര്‍ത്ത​ന പ​ദ്ധ​തി​ക​ള്‍ക്കു രൂ​പം ന​ല്‍കു​ന്ന​ത്. കൊ​ച്ചി കോർപറേഷനിൽ പ്ര​വാ​സി ഹെ​ല്‍പ് ഡെ​സ്‌​ക് ആ​രം​ഭി​ക്കു​ന്ന​തി​നെ കു​റി​ച്ച് മേ​യ​റു​മാ​യി ഇ​തി​നോ​ട​കം ച​ര്‍ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. ഉ​ട​ന്‍ ത​ന്നെ ഇ​തി​ന്റെ ഔ​ഗ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മേ​യ​ര്‍ നേ​രി​ട്ടു മ​സ്‌​ക​ത്തി​ലെ​ത്തി ന​ട​ത്തും. എ​റ​ണാ​ക​ുളം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മെ​ട്രോ​പൊ​ളി​റ്റ​ന്‍സ് എ​റ​ണാ​കു​ളം അം​ഗ​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ലോ​ഞ്ചി​ങ്​ പ​രി​പാ​ടി​യി​ല്‍ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. വൈ​കീട്ട് ആ​റു മു​ത​ല്‍ ഗേ​റ്റ് ഓ​പ്പ​ണ്‍ ചെ​യ്യു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ‘മെ​ട്രോ​പൊ​ളി​റ്റ​ന്‍സ് എ​റ​ണാ​കു​ളം’ പ്ര​സി​ഡ​ന്റ് സി​ദ്ദി​ക്ക് ഹ​സ്സ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്റ് ഹൈ​ദ്രോ​സ് പു​തു​വ​ന, ഐ.​ടി. ഇ​ന്‍ചാ​ര്‍ജ് സെ​ക്ര​ട്ട​റി പി​മി​ന്‍ പോ​ളി, കോ​ഓഡി​നേ​റ്റ​ര്‍ ഹാ​ഫി​സ് എ​ന്നി​വ​ര്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LaunchOman ChapterMetropolitan Ernakulam
News Summary - Metropolitan Ernakulam Oman Chapter Grand Launch on 9
Next Story