Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 10 ലക്ഷം റിയാലിന്റെ നിക്ഷേപവുമായി മെട്രോപൊളിസ്; ആദ്യഘട്ടത്തിൽ 100 പേർക്ക് തൊഴിൽ

text_fields
bookmark_border
news
cancel

മസ്‌കത്ത്: ഒമാനിലെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുമായി ടോപ്‌കോ യുണൈറ്റഡിൽ 10 ലക്ഷം ഒമാനി റിയാലിന്റെ നിക്ഷേപം നടത്താൻ മെട്രോപൊളിസ് ഗ്രൂപ്പ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ടത്തിലൂടെ കുറഞ്ഞത് 100 പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ടോപ്‌കോ യുണൈറ്റഡ് ഡയറക്ടർ നജീബ് അബ്ദുൽ ഖാദറും മെട്രോപൊളിസ് മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ് ബഷീർ അഹമ്മദും ഒപ്പുവച്ചു. സുൽത്താനേറ്റിലെ ബിസിനസ് സാധ്യതകളെ തുറന്നുകാട്ടിയ ഇൻസ്പെയർ ഒമാൻ സമ്മിറ്റ് നൽകിയ പ്രചോദനം ആത്മവിശ്വാസം പകരുന്നതായിരുന്നുവെന്ന് മെട്രോപോളിസ് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി.

മെട്രോപൊളിസ് ഡയറക്ടർ അഷ്‌റഫലി, ടോപ് ആഡ് ഡയറക്ടർ നസീഫ് റഹ്‌മാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ മേഖലകളിലെ ഇന്റീരിയർ ഫിറ്റ്-ഔട്ട് ജോലികളിൽ വൈദഗ്ധ്യമുള്ള സ്ഥാപനമാണ് ടോപ്‌കോ യുണൈറ്റഡ്. ടോപ്ആഡ് മാർക്കറ്റിങ്ങിന്റെ ഉപകമ്പനിയായ സ്ഥാപനം വാതിലുകൾ, കിച്ചൺ കാബിനറ്റുകൾ, വാർഡ്രോബുകൾ, വിവിധതരം വാൾ പാനലിങ്ങുകൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ നൽകിവരുന്നു.

1998ൽ സ്ഥാപിതമായ മെട്രോപൊളിസ് ഹോട്ടൽസ് ഗ്രൂപ്പിന് ഇന്ത്യയിലെ ഹുബ്ബള്ളി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി മൂന്ന് ഹോട്ടലുകളുണ്ട്. ബജറ്റ്, ബൂട്ടിക്, ആഡംബര ഹോട്ടൽ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പ്, ആധുനിക സൗകര്യങ്ങളോടെയുള്ള താമസവും മികച്ച ആതിഥേയ സേവനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മെട്രോപൊളിസിന്റെ നിക്ഷേപം ഒമാനിലെ ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Metropolis Invests RO 1 Million in Oman; 100 Jobs to Be Created in First Phase
Next Story