മസ്കത്ത് മെട്രോ പദ്ധതി ഇപ്പോഴും പഠനത്തിൽ -ഗതാഗത മന്ത്രി
text_fieldsമസ്കത്ത്: നഗരത്തിന്റെ ഗതാഗത മേഖലക്ക് കുതിപ്പേകുന്ന മസ്കത്ത് മെട്രോ പദ്ധതി ഇപ്പോഴും പഠനത്തിലാണെന്ന് ഗതാഗതമന്ത്രി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മാവാലി പറഞ്ഞു. മന്ത്രാലയത്തിന്റെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളെയും ഈ വർഷം നടപ്പാക്കുന്ന പദ്ധതികളെയും കുറിച്ചും വിശദീകരിക്കവെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.
ഒമാനും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ പദ്ധതിയും പഠനത്തിലാണ്. അതേസമയം, ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന (സുഹാർ-അബുദബി) സംയുക്ത റെയിൽവേ പദ്ധതി കരട് നിയമത്തോടൊപ്പം ഈ വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഡ്രൈ ഡോക്ക് സ്ഥാപിക്കാനും ഇടത്തരം, വലിയ കപ്പലുകൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പദ്ധതിയും സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

