വീണ്ടും മെർസ് ബാധ
text_fieldsമസ്കത്ത്: രാജ്യത്ത് വീണ്ടും മെർസ്ബാധ റിപ്പോർട്ട് ചെയ്തതായി ഒമാൻ ആരോഗ്യ മന് ത്രാലയം അറിയിച്ചു. നാലുപേരിലാണ് മെർസ് കൊറോണ വൈറസ്ബാധ കണ്ടെത്തിയത്. ഇവരുടെ വി ശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2013ലാണ് രാജ്യത്ത് ആദ്യമായി മെർസ്ബാധ റിപ്പോർ ട്ട് ചെയ്തത്. ഇതുവരെ വിവിധ ഗവർണറേറ്റുകളിലായി 18 പേർക്കാണ് രോഗം ബാധിച്ചത്. പുതുതായി രോഗം കണ്ടെത്തിയവർക്ക് ആശുപത്രിയിൽ മതിയായ ചികിത്സ നൽകിവരുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. മെർസിനെതിരെ അതീവ ജാഗ്രത പുലർത്തിവരുകയാണ്. കാര്യക്ഷമമായ പകർച്ചവ്യാധിനിരീക്ഷണ സംവിധാനത്തിലൂടെ ‘മെർസ്’ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കാൻ മന്ത്രാലയം ശ്രദ്ധചെലുത്തിവരുന്നുണ്ട്. എല്ലാ ആശുപത്രികളും ഇൗ രോഗത്തെ നേരിടാൻ സുസജ്ജമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മനുഷ്യെൻറ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരരോഗമാണ് ‘മെർസ്’. കടുത്ത പനി, ചുമ, കഠിനമായ ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചിലരിൽ ന്യുമോണിയയും വയറിളക്കവും അനുബന്ധമായി കാണാറുണ്ട്.
രോഗിക്ക് ദീർഘമായി ശ്വാസമെടുക്കാൻ കഴിയില്ല. തുടക്കത്തിലേ കണ്ടെത്തി ചികിത്സനൽകിയാൽ രോഗം ഭേദമാക്കാൻ കഴിയും. കഠിനമായ ശ്വാസതടസ്സത്തോടെയുള്ള പനിയുള്ളവർ ഉടൻ ചികിത്സ തേടണം. ചികിത്സ വൈകിയാൽ രോഗവിമുക്തി എളുപ്പമാകില്ല. മരണകാരണംവരെയാകുന്ന രോഗമാണിത്. ഒട്ടകങ്ങളിൽനിന്നാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ടുതന്നെ ഒട്ടകങ്ങളുമായി ഇടപഴകുന്നവർ ശുചിത്വ നിർദേശങ്ങൾ കർശനമായി പാലിക്കണം.
ഇതോടൊപ്പം രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം, ഒരുമിച്ചുള്ള യാത്ര, കൂടെ താമസിക്കുക മുതലായ സാഹചര്യങ്ങളും രോഗംപടരാൻ വഴിയൊരുക്കും. രോഗബാധസാധ്യത കൂടുതലാണെന്നതിനാൽ ആശുപത്രികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം.
വ്യക്തി, ഭക്ഷണ,പരിസര ശുചീകരണത്തിൽ ശ്രദ്ധവേണം. ചുമയ്ക്കുകയും തുമ്മുകയുംചെയ്തശേഷം കൈകൾ വൃത്തിയാക്കുകയും വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
