വ്യാജ ഉൽപന്നങ്ങളുടെ വിപണനം തടയാൻ ജനങ്ങൾ സഹകരിക്കണം
text_fieldsമസ്കത്ത്: വ്യാജ ഉൽപന്നങ്ങളുടെ വിപണനവും വ്യാപനവും തടയാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു. പുതിയ ഉപഭോക്തൃ സംരക്ഷണ ഭേദഗതി ഇത്തരം നിയമലംഘകർക്ക് കർശനമായ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. വ്യാജ ഉൽപന്നങ്ങളുടെ വിൽപന ശ്രദ്ധയിൽപെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണം. 2015ൽ മുൻവർഷത്തെ അപേക്ഷിച്ച് വ്യാജ ഉൽപന്നങ്ങളുടെ വിൽപനയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വിവിധ ഗവർണറേറ്റുകളിൽനിന്നായി രണ്ടര ദശലക്ഷത്തിലധികം സാധനങ്ങളാണ് 2015ൽ പിടികൂടിയത്. പുതിയ നിയമ ഭേദഗതി പത്തു ദിവസം മുതൽ മൂന്നു വർഷം വരെ തടവും നൂറു റിയാൽ മുതൽ അമ്പതിനായിരം റിയാൽ വരെ പിഴയുമാണ് ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നത്.
ഇതോടൊപ്പം, അഡ്മിനിസ്ട്രേറ്റിവ് പിഴയും ചുമത്താൻ സാധ്യതയുണ്ട്. ആദ്യത്തെ നിയമലംഘനത്തിന് പരമാവധി ആയിരം റിയാലും രണ്ടാമത്തെ നിയമലംഘനത്തിന് രണ്ടായിരം റിയാലും വരെയാണ് ഇൗയിനത്തിൽ പിഴയായി വ്യവസ്ഥ ചെയ്യുന്നത്.
ഇതോടൊപ്പം നിയമലംഘനം നീക്കം ചെയ്യുന്നത് വരെ നൂറു റിയാൽ പ്രതിദിന പിഴയായി ഇൗടാക്കാനും വ്യവസ്ഥയുണ്ട്. ഇൗ തുക പരമാവധി രണ്ടായിരം റിയാൽആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.