മെകുനു: നഷ്ടപരിഹാരം 67.75 ദശലക്ഷം ഡോളർ
text_fieldsമസ്കത്ത്: 2018 മേയിൽ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റിൽ സലാല തുറമുഖത്തിനുണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 67.75 ദശലക്ഷം ഡോളർ ലഭിക്കും. ഇതുസംബന്ധിച്ച് ഇൻഷു റൻസ് കമ്പനിയുമായി ധാരണയിലെത്തിയതായി സലാല പോർട്ട് സർവിസസിെൻറ കഴിഞ്ഞ വർഷത്തെ ഡയറക്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
ഇൻഷുറൻസ് തുകയിൽ പകുതി 2018ൽതന്നെ ലഭിച്ചു. ബാക്കി തുക ഇൗ വർഷം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഡെപ്യൂട്ടി ചെയർമാൻ എഴുതിയ റിപ്പോർട്ടിൽ പറയുന്നു. മേയ് 24ന് രാത്രി ദോഫാർ തീരത്ത് ആഞ്ഞടിച്ച കാറ്റിലും മഴയിലും സലാല തുറമുഖത്തിന് കാര്യമായ നാശംതന്നെയാണ് ഉണ്ടായത്. അടിസ്ഥാന സൗകര്യങ്ങൾക്കും മെഷിനറികൾക്കും കാര്യമായ നാശമുണ്ടായതിനൊപ്പം വലിയ അളവിലുള്ള ചളിയും ഇവിടെ വന്നടിഞ്ഞു. കണ്ടെയിനർ ടെർമിനൽ ചുഴലിക്കാറ്റിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിക്കാൻ ഒരു വർഷത്തിലധികം സമയമെടുത്തു. ജനറൽ കാർഗോ ടെർമിനൽ 2019 ആദ്യപാദത്തിൽതന്നെ പൂർവ സ്ഥിതിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
