Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധുരിത ഗാനങ്ങളൊരുക്കി മെഹ്ഫിൽ നൈറ്റ്‌

text_fields
bookmark_border
മധുരിത ഗാനങ്ങളൊരുക്കി മെഹ്ഫിൽ നൈറ്റ്‌
cancel
camera_alt

റൂ​വി കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ‘മെ​ഹ്​​ഫി​ൽ നൈ​റ്റി’​ൽ നി​ന്ന്​

മസ്കത്ത്: കോവിഡ്‌ കാലത്തെ നീണ്ട ഇടവേളക്കുശേഷം മധുരിത ഗാനങ്ങൾ ആലപിച്ചും ആസ്വദിച്ചും അവർ ഒത്തുചേർന്നു. റൂവി കെ.എം.സി.സി മസ്കത്തിൽ സംഘടിപ്പിച്ച മെഹ്ഫിൽ നൈറ്റാണ് സംഗീതാസ്വാദകരുടെ പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമായത്. ബാബുരാജ്‌, മുഹമ്മദ്‌ റഫി, ഉമ്പായി തുടങ്ങിയവരുടെ ഗാനങ്ങൾ മെഹ്ഫിൽ നൈറ്റിനെ അവിസ്മരണീയമാക്കി.

മിഡിൽ ഈസ്റ്റ്‌ ബെസ്റ്റ്‌ സിംഗർ അവാർഡ്‌ ജേതാവും ഏഷ്യാനെറ്റ്‌ മൈലാഞ്ചി ഫെയിമുമായ റിയാസ്‌ കരിയാടാണ്‌ മെഹ്ഫിൽ നൈറ്റ് നയിച്ചത്.

കൈരളി ടി.വി ഗന്ധർവസംഗീതം, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ തിളങ്ങിയ അനുലക്ഷ്മിയും പങ്കെടുത്തു.

മസ്കത്തിലെ വേദികളിലെ നിറസാന്നിധ്യങ്ങളായ സാബിർ ഉമ്മത്തൂർ, ഖാലിദ്‌ മുതുകുടി, റഹീം വടകര തുടങ്ങിയ ഗായകരും അണിനിരന്നു. മസ്കത്തിലെ പ്രവാസികളായ കലാകാരന്മാർ ചേർന്നുള്ള ഹംസധ്വനി ഓർകസ്ട്രയാണ്‌ പശ്ചാത്തല സംഗീതമൊരുക്കിയത്‌.

റൂവി ഗോൾഡൻ തുലിപ്‌ ഗ്രാൻഡ് ഹോട്ടൽ ഹാളിൽ നടന്ന പരിപാടിയുടെ മുഖ്യ പ്രായോജകർ മോഡേൺ എക്സ്ചേഞ്ച് ആയിരുന്നു. അവതാരകൻ സോമസുന്ദരം പരിപാടി നിയന്ത്രിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mehfil night with sweet songs
Next Story