ശൂറ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായി കൂടിക്കാഴ്ച
text_fieldsഇറാൻ പാർലമെന്റ് വൈസ് ചെയർമാൻ മുജ്തബ സുൽനൂറി
ശൂറാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ യാക്കൂബ് മുഹമ്മദ്
അൽ ഹർത്തിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: സുൽത്താനേറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന ഇറാൻ പാർലമെന്റ് വൈസ് ചെയർമാൻ മുജ്തബ സുൽനൂറി ശൂറാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ യാക്കൂബ് മുഹമ്മദ് അൽ ഹർത്തിയുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ ശൂറ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ അഭിനന്ദിച്ചു. കൂടിക്കാഴ്ചയിൽ, ഇരുപക്ഷവും ഒമാനും ഇറാനും തമ്മിലുള്ള പൊതുവായ പരിഗണനയുള്ള വിവിധ മേഖലകളിൽ, പ്രത്യേകിച്ച് നിയമനിർമാണ കാര്യങ്ങളിൽ സഹകരണത്തിന്റെ വശങ്ങൾ അവലോകനം ചെയ്തു. യോഗത്തിൽ ശൂറ കൗൺസിലിലെ നിരവധി അംഗങ്ങളും ഒമാനിലെ ഇറാൻ അംബാസഡർ അലി നജാഫിയും പങ്കെടുത്തു.

