മീലാദുന്നബി: പോസ്റ്റർ പ്രകാശനം
text_fieldsമസ്കത്ത് സുന്നി സെന്ററിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന മീലാദുന്നബി പരിപാടിയുടെ പോസ്റ്റർ
പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: മസ്കത്ത് സുന്നി സെന്ററിന്റെ അഭിമുഖ്യത്തിൽ "പ്രവാചകൻ പ്രകൃതവും പ്രഭാവവും" എന്ന പ്രമേയത്തിൽ നടത്തുന്ന മീലാദുന്നബി പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
ഒരു മാസം നീണ്ടു നിൽക്കുന്ന മൗലിദ് പാരായണങ്ങൾക്കും പ്രവാചക പ്രകീർത്തനങ്ങൾക്കും പ്രാരംഭം കുറിച്ചു. ഈ വർഷത്തെ കാമ്പയിൻ സമാപന സമ്മേളനം ഒക്ടോബർ 12ന് രാവിലെ 9.00 മണി മുതൽ രാത്രി 12.00 മണി വരെ റുവിയിലുള്ള അൽ ഫലാജ് ഹാളിൽ നടക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് അൽ ബിറ്ർ വിദ്യാർഥികളുടെയും മദ്റസ വിദ്യാർഥികളുടെയും കലാപരിപാടികളും പ്രമുഖർ സംബന്ധിക്കുന്ന പൊതുപരിപാടിയും സംഘടിപ്പിക്കും.

