നബിദിന ആഘോഷവും പുരസ്കാര വിതരണവും
text_fieldsമസ്കത്ത്: ഹുബ്ബുറസൂൽ മസ്കത്ത് നടത്തിവരുന്ന മുത്ത് നബി ഉത്തമ മാതൃക പ്രവാചക പ്രകീർത്തന സദസ്സിന്റെ ഭാഗമായി പൊതുസമ്മേളനവും 'അൽ മുഹാരിബ്' പുരസ്കാര ചടങ്ങും സംഘടിപ്പിച്ചു. മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും ദേശീയ ഖുർആൻ പാരായണ മത്സരവും നടത്തി. വിടൽ കെ. മൊയ്ദുന്റെ പ്രവാചക പ്രകീർത്തന ഗാനവിരുന്നും മുഹ്സിൻ നെടുമങ്ങാട് ഉൾപ്പെടെയുള്ളവരുടെ കലാപരിപാടികളും അരങ്ങേറി. ഖുർആൻ പാരായണ മത്സരത്തിൽ ഹുബ്ബു റസൂൽ മദ്റസ വിദ്യാർഥി മുഹമ്മദ് നിബ്റാസുൽ ഹഖ് ഒന്നാം സ്ഥാനവും നൂറുൽ അബ്റാർ ഹിഫ്ളുൽ ഖുർആൻ വിദ്യാർഥി മുഹമ്മദ് ഇസാൻ രണ്ടാം സ്ഥാനവും മദ്റസത്തുൽ റുവാദ് വിദ്യാർഥി യഹ്യ നൗഫൽ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് സ്വർണ മെഡൽ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പൊതുസമ്മേളനം മസ്കത്ത് റേഞ്ച് പ്രസിഡന്റ് യൂസുഫ് ഉദ്ഘാടനം ചെയ്തു. ഹുബ്ബുറസൂൽ മസ്കത്ത് കമ്മിറ്റി കൺവീനർ അഷ്റഫ് ഹാജി ചാവക്കാട് അധ്യക്ഷത വഹിച്ചു. കോവിഡ് പോരാളികൾക്കുള്ള 'അൽ മുഹാരിബ്' പുരസ്കാരം വിതരണം ചെയ്തു.
നിഗേൽ കുര്യാക്കോസ് (എസ്.ക്യു.യു ഹോസ്പിറ്റൽ), ഡോ. ഹാഷിം വീരാൻകുട്ടി (റോയൽ ഹോസ്പിറ്റൽ,) ഡോ. റഷീദ് (അൽ സലാമ ക്ലീനിക്,) ഡോ.ബഷീർ (ബദർ അൽസമ ഹോസ്പിറ്റൽ), ഡോ. ആരിഫ് അലി (എസ്.ക്യു.യു ഹോസ്പിറ്റൽ), അബ്ദുൽ വാഹിദ് ഹാജി, മക്ക മമൂട്ടി , പുരുഷോത്തമൻ കാഞ്ചി എക്സ്ചേഞ്ച് മാനേജർ സുപിൻ ജെയിൻസ്, ഒമാൻ മലയാളികൾ വാട്സാപ് ഗ്രൂപ്പിനുവേണ്ടി റഹീം വെളിയങ്കോട്, ബഷീർ ശിവപുരം, കെ.എം.സി.സി മസ്കത്ത് കമ്മിറ്റിക്ക് എ.കെ.കെ തങ്ങൾ, എ.പി. അബൂബക്കർ എന്നിവർ ഏറ്റുവാങ്ങി. സിസ്റ്റർ ബ്ലെസ്സി തോമസിനുവേണ്ടിയുള്ള മരണാനന്തര ബഹുമതി ഭർത്താവ് ശ്യാമിന് സമർപ്പിച്ചു. അസീം മന്നാനി അബൂബക്കർ സഅദി, ചെയർമാൻ താജുദ്ദീൻ, സൈദ് ശിവപുരം, അബ്ദുല്ലത്തീഫ്, ഷെഫീഖ് എന്നിവർ സംബന്ധിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥിൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മൗലിദ് പാരായണവും പ്രാർഥനയും നടന്നു. അബ്ദുൽ അസീസ്അസ്ഹരി സ്വാഗതവും ഹുബ്ബുറസൂൽ പ്രസിഡൻറ് നൗഷാദ് തീജാൻ നന്ദിയും പറഞ്ഞു.

