മീലാദ് കാമ്പയിന് സമാപനം ഒരുക്കം പൂര്‍ത്തിയായി
text_fieldsമസ്കത്ത്: മദ്റസത്തുല്‍ ഹുദ ഗൂബ്രയുടെയും ഐ.സി.എഫ് ബൗഷര്‍, അസൈബ സെക്ടറുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഒരു മാസക്കാലം നീണ്ടുനിന്ന ഇലല് ഹബീബ് മീലാദ് കാമ്പയിന് സമാപന സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിന് ഹോട്ടല്‍ മസ്കത്ത് ഹോളിഡേ സൂര് ബാള്‍റൂം വേദിയാകും. ഉച്ചക്ക് 2.30ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ആരംഭിക്കും. വൈകുന്നേരം ആറിന് വിദ്യാര്‍ഥികളുടെ വര്‍ണാഭമായ നബിദിന റാലി അരങ്ങേറും. രാത്രി ഏഴിന് നടക്കുന്ന മദ്ഹുര്‍റസൂല്‍ പ്രഭാഷണത്തിന് ഡോ. അബ്ദുല്‍ ഹകിം അസ്ഹരി നേതൃത്വം നല്‍കും.ശേഷം ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂരിന്റെ നേതൃത്വത്തില്‍ ബുര്‍ദ്ദ ആസ്വാദന സദസ്സും നടക്കും.

