Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമീ​ലാ​ദ്...

മീ​ലാ​ദ് ക്യാ​മ്പ​യി​ന്‍: ആ​ര്‍ട്‌​സ് ഫെ​സ്റ്റ് സ​മാ​പിച്ചു

text_fields
bookmark_border
മീ​ലാ​ദ് ക്യാ​മ്പ​യി​ന്‍: ആ​ര്‍ട്‌​സ് ഫെ​സ്റ്റ്    സ​മാ​പിച്ചു
cancel

മ​സ്‌​ക​ത്ത്: മ​ദ്‌​റ​സ​ത്തു​ല്‍ ഹു​ദാ ഗു​ബ്ര​യു​ടെ​യും ഐ.​സി.​എ​ഫ് ബൗ​ശ​ര്‍, അ​സൈ​ബ സെ​ക്ട​റു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ല്‍ക്കു​ന്ന ‘ഇ​ല​ല്‍ ഹ​ബീ​ബ്’ മീ​ലാ​ദ് ക്യാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ആ​ര്‍ട്‌​സ് ഫെ​സ്റ്റ് സ​മാ​പി​ച്ചു. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ 40 ഓ​ളം ഇ​ന​ങ്ങ​ളി​ലാ​യി 275 വി​ദ്യാ​ര്‍ഥി​ക​ള്‍ മ​ത്സ​രി​ച്ചു. ഡോ. ​അ​നീ​ഷ്, നി​സാ​ര്‍ ത​ല​ശ്ശേ​രി, ഖാ​ദ​ര്‍ ജാ​ബി​ര്‍ പാ​ലു​വാ​യി, അ​ജ്മ​ല്‍ മാ​മ്പ്ര, ശ​ജ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​ത്ത് ഫെ​സ്റ്റ്, മൗ​ലി​ദ് സ​ദ​സ്സു​ക​ള്‍, പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക സം​ഗ​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ക്യാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. ഒ​ക്ടോ​ബ​ര്‍ ആ​റി​ന് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് ഹോ​ട്ട​ല്‍ മ​സ്‌​ക​ത്ത് ഹോ​ളി​ഡേ സൂ​ര്‍ ബാ​ള്‍റൂം വേ​ദി​യാ​കും. ഡോ. ​അ​ബ്ദു​ല്‍ ഹ​കീം അ​സ്ഹ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ത, സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ സം​ബ​ന്ധി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festcampaignartsmeeladconcluded
News Summary - Meelad Campaign: Arts Fest concluded
Next Story