മദീന പാഷന് പ്രൗഢോജ്ജ്വല സമാപനം
text_fieldsമസ്കത്ത്: ആമീറാത്ത് കെ.എം.സി.സി ആൻഡ് ഐ.ഡി.സി (എസ്.ഐ.സി) സംഘടിപ്പിച്ച മദീന പാഷൻ സമാപിച്ചു. പ്രവാചക തിരുമേനിയെ പതിനഞ്ച് നൂറ്റാണ്ടുകൾക്കിപ്പുറവും ലോകത്തുള്ള മനുഷ്യർ അതിരറ്റ് സ്നേഹിക്കുന്നതിന്റെ പ്രവാചക മഹത്ത്വം മുഖ്യപ്രഭാഷണത്തിൽ ഉസ്താദ് ഇബ്രാഹിം ഖലീൽ ഹുദവി ചരിത്രപഠനത്തോടെ വിശദീകരിച്ചു. സമാപന സമ്മേളനം എസ്.ഐ.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബയാനി അധ്യക്ഷത വഹിച്ചു.
മസ്കത്ത് കെ.എം.സി.സി നേതാക്കളായ നവാസ് ചെങ്കള, സാദിഖ് മത്ര, എസ്.ഐ.സി നേതാക്കളായ മുഹമ്മദലി ഫൈസി എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ നൗഫൽ ചിറ്റാരിപ്പറമ്പ് സ്വാഗതം പറഞ്ഞു. പ്രവാചക പ്രകീർത്തനങ്ങളിലൂടെ സദസ്സിനെ വരവേറ്റ ളിറാർ അമിനി ലക്ഷദ്വീപ് ഗ്രാൻഡ് മൗലിദിനും സൂഫിയാന നിശക്കും നേതൃത്വം നൽകി. മുഖ്യാതിഥിയായി മുഹമ്മദ് ഖമീസ് അൽഫൗരി (ഇമാം ഉസ്മാനബ്നു അഫ്ഫാൻ മസ്ജിദ്) പങ്കെടുത്തു.
ഷെയ്ഖ് അബ്ദുറഹ്മാൻ അബൂബക്കർ ഫൈസി, ഹാഷിം ഫൈസി, ശറഫുദ്ദീൻ, സഅദ് സലിം സിനാൻ എന്നിവർ ഗ്രാൻഡ് മൗലിദിന് നേതൃത്വം നൽകി. ആമിറാത്ത് കെ.എം.സി.സി ഐ.ഡി.സി നേതാക്കളായ സാജിദ് നാദാപുരം അബ്ബാസ് നുജൂം, റഷീദ് ബഹ, സുബൈർ ഹാജി, അഷ്റഫ് കക്കാട്, മുനീർ ഹാജി, സൂപ്പി ഹാജി, ഇസ്മായിൽ മുസ്ലിയാർ, യാസർ നാദാപുരം, കെ.കെ. റജീൽ, ഷഹീർ തലശ്ശേരി, സൻസീർ ധർമടം, അഷ്കർ എളമ്പാറ എന്നിവർ സംസാരിച്ചു. പണ്ഡിതൻ ശൈഖുനാ ചെറുമോത്ത് ഉസ്താദ് സമാപന പ്രാർഥന സദസ്സിന് നേതൃത്വം നൽകി. നൈസാം ഹനീഫ്, പി.സി. ഗഫൂർ, അഷ്റഫ് പരപ്പനങ്ങാടി, അസീബ്, ബഷീർ തളിപ്പറമ്പ്, ആലി കല്യാശേരി, നസീർ മൂന്നാംകൈ, ഹാഷിർ ഹാജി സലാം, ഷഫീർ മട്ടന്നൂർ, സിദ്ദീഖ് തളിപ്പറമ്പ്, ഉനൈസ് വയനാട്, അജീർ, സാദിഖ് നെല്ലൂന്നി, മുബഷിറലി, ഷമീം തുടങ്ങിയവർ നേതൃത്വം നൽകി. അജ്മൽ വയനാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

