മെഡിക്കൽ, രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsതുംറൈത്ത്: കൈരളിയും നൂർ അൽഷിഫ ആശുപത്രിയും ചേർന്ന് തുംറൈത്തിൽ മെഡിക്കൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സാമൂഹിക പ്രവർത്തകനും സ്പോർട്സ് സംഘാടകനുമായ പവിത്രൻ കാരായി ഉദ്ഘാടനം ചെയ്തു. വിദഗ്ധ ഡോക്ടർമാരായ പ്രവീൺ ഹത്തി, മംഗള ഗൗരീ, ഹരീഷ് കുമാർ, സിറാജുദ്ദീൻ, പുനിത എന്നിവർ രോഗികളെ പരിശോധിച്ചു.
സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തംനൽകി. സാകിർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജിർഖാൻ, രഞ്ജിത് നായർ എന്നിവർ ആശംസകൾ നേർന്നു. സുധി സ്വാഗതവും ബൈജു തോമസ് നന്ദിയും പറഞ്ഞു.
ഇന്ത്യൻ വംശജർക്ക് പുറമേ സ്വദേശികളും മറ്റ് ഏഷ്യൻ വംശജരും ക്യാമ്പ് പ്രയോജനപ്പെടുത്തി. സി.കെ. പ്രകാശൻ, കെ.എ. റഹിം, പ്രതീശൻ മേമുണ്ട എന്നിവർ സംബന്ധിച്ചു.
