മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു
text_fieldsരക്തദാന ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾക്കുള്ള മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം
ചെയ്തപ്പോൾ
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റിയും അൽ സലാമ പോളി ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങൾക്കുള്ള മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു.
കെ.എം.സി.സി ഓഫിസിൽനടന്ന ചടങ്ങിൽ അൽ സലാമ പോളി ക്ലിനിക് മാർക്കറ്റിങ് ബ്രാഞ്ച് മാനേജർ ഷമീർ, അൽ ഖുവൈർ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുൽ വാഹിദ് മാളക്ക് കൈമാറി.
അൽസലാമ പോളി ക്ലിനിക്ക് അൽ അൻസാബ് ബ്രാഞ്ചിൽ പ്രിവിലേജ് കാർഡുള്ള അംഗങ്ങൾക്ക് ഒരു വർഷത്തെ ജനറൽ കൺസൾട്ടേഷൻ ചാർജ് സൗജന്യമായിരിക്കും.
ചടങ്ങിൽ പ്രസിഡന്റ് ബി.എം. ഷാഫി കോട്ടക്കൽ, മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി.എസ്. ഷാജഹാൻ പഴയങ്ങാടി, ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ കരീം, ട്രഷറർ സമദ് മച്ചിയത്ത്, ഭാരവാഹികളായ ഉമർ വാഫി നിലമ്പൂർ, അൻവർ സാദത്ത്, ഹാഷിം പാറാട്,സജീർ മുഹബ്ബത്ത്, അസീസ് കെ വി, റിയാസ് എൻ തൃക്കരിപ്പൂർ, നിഷാദ് മല്ലപ്പള്ളി, ഹാഷിം വയനാട്, മൊയ്തൂട്ടി പട്ടാമ്പി ശറഫുദ്ധീൻ പുത്തനത്താണി, പ്രവർത്തക സമിതി അംഗങ്ങളും നിരവധി കെ.എം.സി.സി പ്രവർത്തകരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

