മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് നല്കി
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ ഒമാന്‍ അംഗങ്ങൾക്ക് മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ്
വിതരണം ചെയ്തപ്പോൾ
മസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷൻ ഒമാന്‍ അംഗങ്ങൾക്ക് മെഡിക്കല്‍ പ്രിവിലേജ് കാര്‍ഡ് നല്കി. റൂവി അബീർ ഹോസ്പിറ്റലുമായി ചേര്‍ന്നായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. കുറഞ്ഞ വേതനത്തിൽ ജോലിചെയ്തു ജീവിക്കുന്ന പ്രവാസികളുടെ ആരോഗ്യസംബന്ധമായ അടിയന്തര സാഹചര്യത്തില്‍ ഇത്തരം സംരംഭങ്ങള്‍ സഹായകരമാകും എന്ന് കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് കൃഷ്ണേന്ദു സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.
ആരോഗ്യ രംഗത്ത് സാധാരണക്കാരെ സഹായിക്കാൻ സേവനഭാവത്തില് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന സ്ഥാപനമാണ് അബീർ ആശുപത്രി എന്ന് പ്രതിനിധികള്‍ ഹാഷിം, ശകുന്തള എന്നിവര്‍ പറഞ്ഞു. നൂറിലധികം കാര്‍ഡുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് രതീഷ് രാജൻ, ജനറല്‍ സെക്രട്ടറി ബിജു മോൻ, ജോയന്റ് സെക്രട്ടറി ജാസ്മിൻ, ട്രഷറർ ശ്രീജിത്, പത്മചന്ദ്ര പ്രകാശ്, സജിത്, പ്രിയങ്ക, അഖില്‍, അഷ്റഫ് അബു, അബിമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

