മെഡിക്കൽ ഫിറ്റ്നസ് സെൻററുകളിലെ രജിസ്ട്രേഷൻ തകരാർ പരിഹരിച്ചു
text_fieldsമസ്കത്ത്: തലസ്ഥാന ഗവർണറേറ്റുകളിലെ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങളിലെ തകര ാർ പരിഹരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവ ിധാനത്തിലാണ് തകരാർ ഉണ്ടായത്. തകരാറിനെ തുടർന്ന് കേന്ദ്രങ്ങളിലെ നടപടികളിൽ സാവകാശം ഉണ്ടായി. തൊഴിൽ വിസക്കായി മെഡിക്കൽ ക്ലിയറൻസ് ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ നീണ്ട ക്യൂവാണ് ഇതിെൻറ ഫലമായി ഫിറ്റ്നസ് സെൻററുകൾക്ക് മുന്നിൽ രൂപപ്പെട്ടത്.
ദാർസൈത്തിലെ മെഡിക്കൽ പരിശോധന കേന്ദ്രത്തിന് മുന്നിൽ വലിയ ക്യൂ ദൃശ്യമായിരുന്നു. ക്യൂവിൽ നിന്ന് മടുത്ത് അടുത്ത ദിവസം വരുന്നതിനായി തിരികെ പോയവരുമുണ്ട്.
തകരാർ ആദ്യമായി ശ്രദ്ധയിൽ പെട്ടയുടൻ പരിഹരിക്കാനുള്ള നടപടികളും ആരംഭിച്ചതായി മസ്കത്ത് ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. എല്ലാവരുടെയും ഫിറ്റ്നസ് പരിശോധന ഉറപ്പാക്കാൻ പ്രത്യേക നടപടി കൈക്കൊള്ളുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
