Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബദർ അൽ സമ ഹോസ്പിറ്റലിൽ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
ബദർ അൽ സമ ഹോസ്പിറ്റലിൽ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു
cancel
camera_alt

ബദർ അൽ സമാ റോയൽ ഹോസ്പിറ്റൽ സംഘടിപ്പിച്ച തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടിയിൽനിന്ന്

മസ്കത്ത്: ഹൃദ്രോഗ ചികിത്സാ രംഗത്തെ അത്യാധുനിക മുന്നേറ്റങ്ങളെയും തുടർ മെഡിക്കൽ വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബദർ അൽ സമാ റോയൽ ഹോസ്പിറ്റൽ തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. ‘മോഡേൺ അഡ്വാൻസസ് ഇൻ കോറോണറി ആൻജിയോപ്ലാസ്റ്റി: സേഫർ കാൽസ്യം ട്രീറ്റ്മെന്റ്, ബെറ്റർ ഇമേജിങ് ആൻഡ് ന്യൂ മെറ്റൽ ലെസ്’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഹൃദയധമനികളിലെ രോഗബാധ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള നവീന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ 150-ലധികം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.

സജീവമായ ചർച്ചകളും സംശയനിവാരണങ്ങളും കൊണ്ട് സെഷൻ ശ്രദ്ധേയമായി. ബദർ അൽ സമാ റോയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറുമായ ഡോ. ബെന്നി പനക്കൽ ശാസ്ത്രീയ സെഷന് നേതൃത്വം നൽകി. ബ്രാഞ്ച് ഹെഡ് ഡോ. ഐഷത്ത് ഷക്കീല, സ്പെഷ്യലിസ്റ്റ് കാർഡിയോളജിസ്റ്റ് ഡോ. പ്രഭാകരൻ ജയപാൽ, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ. ഷിമ നബീൽ, സി.ഇ.ഒ സമീർ പി.ടി എന്നിവർ പങ്കെടുത്തു.

നൂതന സാങ്കേതികവിദ്യകൾകോറോണറി ആൻജിയോപ്ലാസ്റ്റി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പുതിയ കണ്ടെത്തലുകളെക്കുറിച്ച് ഡോ. ബെന്നി പണിക്കർ വിശദീകരിച്ചു. തുടർ മെഡിക്കൽ വിദ്യാഭ്യാസം ബദർ അൽ സമാ ഗ്രൂപ്പിന്റെ മികച്ച ചികിത്സാ നിലവാരത്തിന്റെ തൂണുകളിലൊന്നാണെന്ന് ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു. തുടർച്ചയായ പഠനത്തിന്റെയും പ്രഫഷനൽ വികസനത്തിന്റെയും സംസ്കാരം വളർത്തിയെടുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫിറാസത് ഹസനും മൊയ്തീൻ ബിലാലും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medical education program organized at Badr Al Sama Hospital
Next Story