കുടവയറിനും കഷണ്ടിക്കും ഒറ്റമൂലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
text_fieldsമസ്കത്ത്: റൂവി ഹൈസ്ട്രീറ്റിൽ വ്യാജ മരുന്നുവിൽപനക്കാരുടെ ശല്യം രൂക്ഷം. പൊണ്ണത്തടിക്കും മുടി നരച്ചതിനും കഷണ്ടിക്കും കുടവയറിനുമെല്ലാം ഒറ്റമൂലി വാഗ്ദാനം ചെയ്താണ് ഇവർ ആളുകളെ വലയിലാക്കുന്നത്. മാധ്യമങ്ങളിൽ നിരവധി തവണ വാർത്ത വരുകയും മറ്റും ചെയ്തെങ്കിലും മലയാളികളാണ് ഇവരുടെ വലയിൽ കുടുങ്ങുന്നവരിൽ ഏറെയും. ഹാപ്പി സെൻററിെൻറയും മുസന്ദം എക്സ്ചേഞ്ചിെൻറയുമെല്ലാം ഭാഗത്താണ് പാകിസ്താൻ സ്വദേശികളെന്ന് കരുതുന്ന തട്ടിപ്പുസംഘത്തിെൻറ ഏജൻറുമാർ താവളമടിക്കുന്നത്. പ്രധാനമായും വൈകുന്നേരങ്ങളാണ് ഇവർ തട്ടിപ്പിനുപയോഗിക്കുന്നത്. ഒറ്റക്ക് നടന്നുപോകുന്നവരെയാണ് കൂടുതലും ലക്ഷ്യമിടുന്നത്.
തടിയും കഷണ്ടിയും നരച്ച മുടിയുമെല്ലാം മാറ്റി കൂടുതൽ സുന്ദരനാക്കാമെന്ന വാചകമടിയിൽ ഇര വീണെന്നുതോന്നിയാൽ പിന്നിലുള്ള തങ്ങളുടെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഇതിനിടെ, ചിലപ്പോൾ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി ഒറ്റമൂലി കഴിച്ച് കൂടുതൽ സുന്ദരന്മാർ ആയവരും പ്രത്യക്ഷപ്പെടും.
കടയിൽ വിശ്വാസ്യതക്കായി പച്ചമരുന്നുകളും മറ്റും കുപ്പികളിൽ ഇട്ട് വെച്ചിട്ടുണ്ട്. പൊടിയും എണ്ണയുമൊക്കെയാണ് കടയിൽനിന്ന് നൽകുക. ആളും തരവും നോക്കിയാണ് ഇതിന് പണം ഇൗടാക്കുന്നത്.
പത്തു റിയാൽ മുതൽ 40 റിയാൽ വരെ നഷ്ടപ്പെട്ടവരുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ വലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശിയോട് മുടിയിലെ നര മാറ്റുന്നതിനുള്ള മരുന്നിനായി 40 റിയാലാണ് ആവശ്യപ്പെട്ടത്. സംശയം തോന്നിയ ഇയാൾ സുഹൃത്തിനെ വിളിച്ച് തട്ടിപ്പെന്ന് ഉറപ്പിച്ചു. തുടർന്ന് ഫോണിൽ സംസാരിച്ചുകൊണ്ട് കടയിൽനിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
മരുന്നു വാങ്ങാതെ പോവുകയാണെന്ന് കണ്ടതോടെ ഇവർ ദേഷ്യപ്പെടുകയും തടയാൻ ശ്രമിക്കുകയും ചെയ്തതായി ഇദ്ദേഹം പറഞ്ഞു. സമാന രീതിയിൽ ഭീഷണിപ്പെടുത്തലിന് വിധേയനായ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന തൃശൂർ സ്വദേശി കൈയേറ്റം പേടിച്ച് 15 റിയാൽ നൽകി മരുന്ന് വാങ്ങിച്ചാണ് രക്ഷപ്പെട്ടത്.
നേരത്തേ വ്യാജ മൊബൈൽ ഫോണുകളും പെർഫ്യൂമുകളും മറ്റും വിൽപന നടത്തിവന്നിരുന്നവരാണ് പൊലീസ് നടപടി കർക്കശമാക്കിയതോടെ മരുന്ന് വിൽപനയിലേക്ക് തിരിഞ്ഞതെന്ന് സമീപത്തെ കടക്കാർ പറയുന്നു. മരുന്ന് വിൽനയെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ഇവർ ഇടക്കാലത്ത് ഒഴിഞ്ഞുനിന്നിരുന്നു. ഇവരുടെ തട്ടിപ്പിൽ കുടുങ്ങിയ പലർക്കും തങ്ങൾ പണം തിരികെ വാങ്ങി നൽകിയിട്ടുണ്ടെന്നും സമീപത്തെ കടക്കാർ പറയുന്നു. ഇത്തരത്തിലുള്ള ഒറ്റമൂലികൾ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഡോക്ടർമാരും പറയുന്നു. ജീവന് തന്നെ ഇത് ഭീഷണിയായേക്കാം. ജനങ്ങളെ ഇതിെൻറ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ഡോക്ടർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
