ഫിലിപ്പീൻസ് തൊഴിലാളികൾക്ക് തിങ്കളാഴ്ച മുതൽ വൈദ്യപരിശോധന നിർബന്ധം
text_fieldsമസ്കത്ത്: ഒമാനിലേക്ക് എത്തുന്ന ഫിലിപ്പീൻസ് സ്വദേശികളായ തൊഴിലാളികൾക്ക് ഒമാനിൽ എത്തുന്നതിന് മുൻപുള്ള പ്രീ-അറൈവൽ വൈദ്യപരിശോധനയും വിസ പ്രൊസസിംഗും നിർബന്ധമാക്കിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനും സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനുമാണ് ബന്ധപ്പെട്ട അധികൃതരുടെയും ഒമാൻ പോസ്റ്റിന്റെയും സഹകരണത്തോടെ മന്ത്രാലയം പുതിയ സംവിധാനം നടപ്പാക്കുന്നത്.
പുതിയ തീരുമാനപ്രകാരം, ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി അപേക്ഷിക്കുമ്പോൾ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ കർശനമായി പാലിക്കണം. തൊഴിലാളികൾ ഒമാനിലേക്ക് തിരിക്കുന്നതിന് മുൻപ് തന്നെ പ്രത്യേക ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി നിർബന്ധിത വൈദ്യപരിശോധനകൾ പൂർത്തിയാക്കിയിരിക്കണം. ഇതുമായി ബന്ധപ്പെട്ട വിശദമായ പ്രവർത്തന മാർഗനിർദ്ദേശങ്ങൾ ഒമാനിലെ ഫിലിപ്പീൻസ് എംബസിയുമായി ഏകോപിപ്പിച്ച് വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് കൈമാറുമെന്നും ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

