ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fields ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
സലാല: ഇന്ത്യൻ എംബസിയുടെ സേവ് ഉത്സവ് 2022 ഭാഗമായി ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല രക്തദാനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ക്ലബ് ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്‍റ് രാകേഷ് കുമാർ ഝാ ഉദ്ഘാടനം ചെയ്തു. വിവിധ വിങ്ങുകളുടെ കൺവീനർമാരും സംബന്ധിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ബദർ സമ, നൂറുൽ അൽ ശിഫ, മാക്സ് കെയർ ആശുപത്രികളുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ പ്രാഥമിക പരിശോധനകൾ നടന്നു. സേവ ഉത്സവിന്‍റെ ഭാഗമായി അൽ വഫ സെന്‍ററിലെ ഭിന്നശേഷി കുട്ടികളുടെ സംഗമവും നടന്നു. സേവ് ഉത്സവ് 2022 ഭാഗമായി ഏപ്രിൽ ഒന്ന് മുതൽ പതിനഞ്ച് വരെ വിവിധ പരിപാടികളിലും ഒരുക്കിയിട്ടുണ്ടെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

