മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും
text_fieldsജ്വാല ഫലജിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും
സുഹാർ: ജ്വാല ഫലജ് മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സുഹാർ ഡൗൺ ടൗൺ മാളിന്റെ ഹാളിലായിരുന്നു പരിപാടി.സാമൂഹികപ്രവർത്തകൻ തമ്പാൻ തളിപ്പറമ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ഹോസ്പിറ്റൽ കാർഡിയോളോജിസ്റ്റ് ഡോക്ടർ സുമൻ ഓമനയുടെ നേതൃത്വത്തിൽ ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ മുഹമ്മദ് കിഷോഫർ, മെഡിക്കൽ ഓർഡർലി ഹസ്സൻ, നഴ്സിങ് സ്റ്റാഫ് ജയ്സി, മാർക്കറ്റിങ് വിഭാഗം അശ്വിൻ തുടങ്ങിയവർ മെഡിക്കൽ പരിശോധനകളിൽ ഭാഗഭാക്കായി. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ഹൃദയ സംബന്ധമായ രോഗനിർണയം തുടങ്ങിയ പരിശോധനകൾ ക്യാമ്പിൽ നടന്നു.കാർഡിയോളോജിസ്റ്റ് ഡോക്ടർ സുമൻ ഓമന ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് സംസാരിച്ചു. ഇരുന്നൂറ്റി അമ്പതോളം ആളുകൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു
ക്യാമ്പിൽ പങ്കെടുത്തവർക്ക് ലൈഫ് ലൈൻ ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡ് (അമാൻ) വിതരണം ചെയ്തു. ഇത് പ്രകാരം ലൈഫ് ലൈൻ ഹോസ്പിറ്റലിൽ ചികിത്സ തേടുന്നവർക്ക് കൺസൾട്ടേഷൻ ഫീസിൽ അമ്പത് ശതമാനവും മറ്റു നടപടികൾക്ക് 20 ശതമാനവും ഡിസ്കൗണ്ട് ലഭിക്കുന്നതാണെന്ന് മനേജ്മെന്റ് വൃത്തങ്ങൾ പറഞ്ഞു. ചടങ്ങിൽ ഒമാന്റെ അഭിമാനമായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക മസ്കത്തിൽ സ്ഥാപിച്ചതിന്റെ നിർമാണത്തിലെ പങ്കാളികളായ ഫലജിലെ പെസഫിക് ബ്ലു എൻജിനീയറിങ് സർവിസസ് ടീമിലെ വിദഗ്ദ്ധരെ ആദരിച്ചു.
ടീമിനുവേണ്ടി പ്രൊജക്റ്റ് മാനേജർ സുനിൽ സത്യൻ മൊമെന്റോ ഏറ്റു വാങ്ങി. സാമൂഹ്യ പ്രവർത്തകർ മജീദ്, ഷാജഹാൻ, സിറാജ് തലശ്ശേരി, ജെയ്സൺ, ഷാജിലാൽ, ആഷിഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജ്വാല പ്രവർത്തകർ ഇക്ബാൽ, നിബിൻജിത്, മൊയ്തു, ഷിബു തുടങ്ങിയവർ പരിപാടിയുടെ നടത്തിപ്പിന് നേതൃത്വം നൽകി. പ്രവാസി ക്ഷേമനിധിയിലേക്ക് ആളുകളെ ചേർക്കാനുള്ള അംഗത്വ വിവര ശേഖരണം ഗ്ലോബൽ മണി എക്ക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് ഹാളിൽ നടന്നു. 54 പേർ പുതുതായി അംഗത്വം എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

