ചികിത്സ സഹായം കൈമാറി
text_fieldsകോഴിക്കോട് കൊയിലാണ്ടി സ്വദേശി മുസ്തഫക്ക് കൈരളി സലാല സ്വരൂപിച്ച ചികിത്സ സഹായം കൈമാറിയപ്പോൾ
സലാല: ദീര്‍ഘകാലം സലാല ചൗക്കിലെ ടെലിഫോണ്‍ കാര്‍ഡ് കടയില്‍ ജോലി ചെയ്തുവരുകയും പിന്നീട് അസുഖംമൂലം നാട്ടില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുസ്തഫക്ക് കൈരളി സലാല സ്വരൂപിച്ച ചികിത്സ സഹായം കൈമാറി. കാനത്തില്‍ ജമീല എം.എല്‍.എയാണ് മുസ്തഫക്ക് ചികിത്സ സഹായം കൈമാറിയത്.
കൈരളി സെക്രട്ടേറിയറ്റ് അംഗമായ രാജേഷ് പിണറായി, സെക്രട്ടേറിയറ്റ് അംഗങ്ങളും ചികിത്സ സഹായ കമ്മിറ്റി ട്രഷററുമായ അനൂപ് കാവുംകുന്നത്ത്, സെന്‍ട്രല്‍ യൂനിറ്റ് അംഗമായ ഹല്‍ബിത്ത് എന്നിവർ സംബന്ധിച്ചു. ചികിത്സ സഹായ കമ്മിറ്റിയോട് സഹകരിച്ച മുഴുവന്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി ചികിത്സ സഹായ കമ്മിറ്റി ചെയര്മാന് കെ.എ. റഹീം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

