മീഡിയവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സിന് ഒമാനിൽ സമാപനം
text_fieldsമസ്കത്തിലെ മിഡിലീസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മീഡിയവൺ മബ്റൂക്ക് ഗൾഫ്
ടോപ്പേഴ്സ് ചടങ്ങിൽ വിദ്യാർഥികൾ ആദരമേറ്റുവാങ്ങിയപ്പോൾ
മസ്കത്ത്: മീഡിയവൺ മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സിന് ഒമാനിൽ സമാപനമായി. മസ്കത്തിലെ മിഡിലീസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ രക്ഷിതാക്കളെ സാക്ഷിയാക്കി മുന്നൂറിൽപരം വിദ്യാർഥികൾ പുരസ്കാരം ഏറ്റുവാങ്ങി. വിവിധ സ്കൂളുകളിൽ പഠിച്ച 90 ശതമാനത്തിലധികം മാർക്ക് വാങ്ങിയ വിദ്യാർഥികളാണ് ഗൾഫ് ടോപ്പേഴ്സ് അവാർഡ് ഏറ്റുവാങ്ങിയത്. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സവാബ് അലി, മിഡിലീസ്റ്റ് കോളജ് ഡീൻ ഡോ. സാലിഹ് അൽ ഷൈബി, ഇമോഷനൽ ലീഡർഷിപ് കോച്ച് റിയാസ് ഹക്കീം, മീഡിയവൺ അഡ്വവൈസറി ബോർഡ് മെംബർ ഇബ്രാഹിം ഹസൻ തുടങ്ങിയവർ സംബന്ധിച്ചു.
അവിസെൻ മാനേജിങ് ഡയറക്ടർ നിസാർ എടുത്തുംചാലിൽ, ലുലു ഒമാൻ ഡയറക്ടർ കെ.എ. ഷബീർ, ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടറുമാരായ ഷമീർ പി.ടി.കെ, നിധീഷ് കുമാർ, സിറാജുദ്ദീൻ ഞാലേറ്റ്, ഷാലിമാർ മൊയ്തീൻ, മീഡിയവൺ റീജനൽ മാനേജർ ഷക്കീൽ ഹസൻ, മീഡിയവൺ ഒമാൻ എക്സിക്യൂട്ടിവ് ഹെഡ് ഫസൽ കതിരൂർ തുടങ്ങിയവർ വിദ്യാർഥികൾക്ക് പുരസ്കാരം കൈമാറി.
ബ്ലൂലൈൻസ് കോ ഫൗണ്ടർ ഡോ. ഫബിത, യൂറോതേം ജനറൽ മനേജർ അബ്ദുൽ മജീദ് തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി സ്ട്രസ് ടു സക്സസ് എന്ന വിഷയത്തിൽ ഇമോഷനൽ ലീഡർഷിപ് കോച്ച് റിയാസ് ഹക്കീം ക്ലാസ് നയിച്ചു.
ഒമാന്‍ നാഷനല്‍ യൂനിവേഴ്സിറ്റി ചാന്‍സലറായി തെരഞ്ഞെടുത്ത ഡോ. പി. മുഹമ്മദലിക്ക് (ഗൾഫാർ) മീഡിയവൺ ആദരം നൽകി. മബ്റൂക്ക് പുരസ്കാരവിതരണത്തിന്റെ ഒമാനിലെ ഒന്നാംഘട്ടം സലാലയിൽ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

