ഖരീഫ്; മീഡിയ പദ്ധതികൾ അലോകനം ചെയ്തു
text_fieldsഖരീഫ് സീസണിലെ പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്യാനായി ചേർന്നയോഗം
മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിലെ പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള തയാറെടുപ്പുകളും മീഡിയ പ്ലാനും അവലോകനം ചെയ്യുന്നതിനായി സലാല വിലായത്തിലെ ദോഫാർ മുനിസിപ്പാലിറ്റിയിൽ ഏകോപന യോഗം നടന്നു.
സീസൺ പ്രദർശിപ്പിക്കുന്നതിനും പ്രാദേശികമായും അന്തർദേശീയമായും ഗവർണറേറ്റിന്റെ ടൂറിസം സാധ്യതകൾ ഉയർത്തിക്കാട്ടുന്നതിനുമായി ഇൻഫർമേഷൻ മന്ത്രാലയവും ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്റെ ഭാഗമാണ് ഈ യോഗം.
യോഗത്തിൽ ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ റാസി, ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹസിൻ അൽ ഗസാനി, മറ്റ് നിരവധി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സീസണിലെ അംഗീകൃത മീഡിയ പ്ലാനിന്റെ പ്രധാന വശങ്ങളെക്കുറിച്ചാണ് ചർച്ചകൾ നടന്നത്. ഇതിൽ ഒമാൻ ടിവി, റേഡിയോ, ഒമാൻ വാർത്താ ഏജൻസി, ‘ഐൻ’ പ്ലാറ്റ്ഫോം, ഡിജിറ്റൽ മീഡിയ, സ്വകാര്യ മാധ്യമങ്ങൾ എന്നിവയിലൂടെയുള്ള കവറേജ് ഉൾപ്പെടുന്നു
. ദോഫാർ മുനിസിപ്പാലിറ്റി വിവിധ മാധ്യമ പ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണയുടെ രൂപങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കൂടാതെ, ഖരീഫ് ദോഫാർ 2025ന്റെ പൊതു പരിപാടിയിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഇവന്റ് ലൊക്കേഷനുകൾ എടുത്തുകാണിക്കുന്ന ഒരു ദൃശ്യ അവതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

