മീഡിയ വൺ മബ്റൂക്ക് അവാർഡ് വിതരണം ശനിയാഴ്ച സലാലയിൽ
text_fieldsസലാല: 10, 12 ക്ലാസുകളിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങിയ വിദ്യാർഥികളെ ആദരിക്കുന്ന മീഡിയ വൺ മബ്റൂക്ക് ഗൾഫ് ടോപേഴ്സിന്റെ ഒമാനിലെ ഒന്നാം ഘട്ട പരിപാടി ശനിയാഴ്ച നടക്കും. രാത്രി എട്ടിന് ലുബാൻ പാലസ് ഹാളിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ജി.സി.സി. ജനറൽ മാനേജർ സവാബ് അലി അറിയിച്ചു. ചടങ്ങിൽ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ ഡീൻ ഡോ. നാസർ അൽ ഹമർ അൽ കതീരി മുഖ്യാതിഥിയായിരിക്കും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ വി.എസ്. സുനിൽ വിദ്യാർഥികളുമായി സംവദിക്കും.
ബിർള സ്കൂൾ അസി. പ്രിൻസിപ്പൽ സെൽവിൻ സുബാഷ്, ഡോ. കെ. സനാതനൻ, രാകേഷ് കുമാർ ജാ എന്നിവരും സംബന്ധിക്കും. വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങളെ മുൻനിർത്തി റസൽ മുഹമ്മദിനെ ചടങ്ങിൽ ആദരിക്കും. മീഡിയ വൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, ജനറൽ മാനേജർ സവാബ് അലി എന്നിവരും പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ കെ.എ. സലാഹുദ്ദീൻ പറഞ്ഞു. ഒമാനിലെ രണ്ടാം ഘട്ട അവാർഡ് വിതരണം നവംബർ 15 ന് മസ്കത്ത് റുസൈയിലിലെ മിഡിലീസ്റ്റ് കോളജിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

