Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധം -ഇന്ത്യന്‍ മീഡിയ ഫോറം

text_fields
bookmark_border
മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധം -ഇന്ത്യന്‍ മീഡിയ ഫോറം
cancel

മസ്‌കത്ത്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗവര്‍ണര്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റുമാണിത്. ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ അതിന്റെ മൗലികതത്വങ്ങളെ തന്നെ അപമാനിക്കുകയാണ്. വിര്‍മശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ യൂസുഫ്, ജനറല്‍ സെക്രട്ടറി ജയകുമാര്‍ വള്ളിക്കാവ്, കെ അബ്ബാദ്, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Media ban is anti-democratic - Indian Media Forum
Next Story