മസ്കത്ത്: സ്കൈ ആക്ടീവ് സാേങ്കതികതയുള്ള മസ്ദ വാഹനങ്ങളുടെ സർവിസ് ഇടവേളകളിൽ കമ്പനി മാറ്റം വരുത്തിയതായി ഒമാനിലെ വിതരണക്കാരായ ടവൽ ഒാേട്ടാസെൻറർ അറിയിച്ചു. ആറു മാസമോ അല്ലെങ്കിൽ പതിനായിരം കിലോമീറ്റർ പൂർത്തീകരിച്ചാലോ ആണ് ഇനി സർവിസ് ചെയ്യേണ്ടത്. ഉപഭോക്താവിെൻറ സാമ്പത്തിക ലാഭത്തിനൊപ്പം സൗകര്യവും സംതൃപ്തിയും മുൻനിർത്തിയാണ് ഇൗ മാറ്റം.
പുതിയ മസ്ദ വാഹനങ്ങൾ വാങ്ങുന്നവർ നേരത്തേ ആയിരം കിലോമീറ്റർ പൂർത്തിയാകുേമ്പാൾ സർവിസ് ചെയ്യേണ്ടിയിരുന്നു. ഇത് ഇനി ആറുമാസം അല്ലെങ്കിൽ പതിനായിരം കിലോമീറ്റർ പൂർത്തീകരിച്ചാൽ മാത്രം ചെയ്താൽ മതി. നേരത്തേ വർഷത്തിൽ നാലുതവണ വരെ സർവിസ് സെൻററുകളിൽ എത്തിയിരുന്നവർക്ക് ഇനി നിർദിഷ്ട കിലോമീറ്ററിന് ഉള്ളിലാണ് ഒാട്ടമെങ്കിൽ വർഷത്തിൽ രണ്ടുതവണ മാത്രം എത്തേണ്ടി വരുന്നുള്ളൂ. ടവൽ ഒാേട്ടാസെൻററിന് ഒമാെൻറ വിവിധ ഭാഗങ്ങളിൽ പത്ത് മസ്ദ ഷോറൂമുകളും 12 സർവിസ് സെൻററുകളും 11 പാർട്സ് വിൽപന കേന്ദ്രങ്ങളുമാണുള്ളത്.