Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മവേല സെന്‍ട്രല്‍ മാര്‍ക്കറ്റ്: സ്ഥാപന ഉടമകളുടെ കാര്‍ പ്രവേശിപ്പിക്കാൻ തുക ഈടാക്കും

text_fields
bookmark_border
ഒരുമാസത്തേക്ക് 50 റിയാലായിരിക്കും ഈടാക്കുക
മവേല സെന്‍ട്രല്‍ മാര്‍ക്കറ്റ്: സ്ഥാപന ഉടമകളുടെ കാര്‍ പ്രവേശിപ്പിക്കാൻ തുക ഈടാക്കും
cancel

മസ്കത്ത്: മവേല സെന്‍ട്രല്‍ പഴം, പച്ചക്കറി മാര്‍ക്കറ്റില്‍ സ്ഥാപന ഉടമകളുടെ കാര്‍ പ്രവേശിപ്പിക്കുന്നതിന് തുക ഈടാക്കും. ഒരുമാസത്തേക്ക് 50 റിയാലായിരിക്കും ഈടാക്കുകയെന്ന് നഗരസഭ അധികൃതർ അറിയിച്ചു. ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽവരും. മാർക്കറ്റിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഒന്നാം നമ്പർ ഗേറ്റ് വഴി പ്രവേശിക്കുന്ന കാറുകൾക്കാണ്പ്രത്യേക ഫീസ് ഈടാക്കുക. ഇതിനായി പ്രത്യേക അപേക്ഷ നഗരസഭയിൽ സമർപ്പിക്കുകയും വേണം. പ്രവേശന അനുമതിക്കുള്ള ലെറ്റര്‍, ഐഡന്റിറ്റി കാര്‍ഡ് കോപ്പി, മുല്‍ക്കിയ കോപ്പി, മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ലീസ് കരാര്‍ അല്ലെങ്കില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായി തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതമാണ് അപേക്ഷിേക്കണ്ടതെന്ന് അധികൃതർ അറിയിച്ചു. നേരത്തേ മസ്കത്ത് മുനിസിപ്പാലിറ്റി നൽകിയിരുന്ന പാസ് ഉപയോഗിച്ച് വ്യാപാരികൾക്ക് കാർ അകത്തേക്ക് സൗജന്യമായി പ്രവേശിപ്പിക്കാമായിരുന്നു. ഈ സേവനത്തിനാണ് ഒന്നാം തീയതിതൊട്ട് തുക ഈടാക്കാൻ പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mawela Central Market: A fee will be charged to enter the car of business owners
Next Story