Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മവേല പച്ചക്കറി മാർക്കറ്റിലെ വാഹന തിരക്ക് ഒഴിവാക്കാൻ പദ്ധതി
text_fieldsbookmark_border
മസ്കത്ത്: മവേല മാർക്കറ്റിൽ ട്രക്കുകളും മറ്റും മൂലമുണ്ടാകുന്ന വാഹനത്തിരക്ക് ഒഴി വാക്കാൻ പദ്ധതി നടത്തിപ്പ് ഘട്ടത്തിലാണെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. വിവിധത രം വാഹനങ്ങൾ ഒരുമിച്ചുവരുന്നത് മൂലമുള്ള തിരക്ക് ഒഴിവാക്കാനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നും ഇതോടെ മാർക്കറ്റിലെ വാഹനത്തിരക്കിന് പരിഹാരമാകുമെന്നും നഗരസഭ അറിയിച്ചു.
മാർക്കറ്റിനെ അഞ്ച് മേഖലകളായി തിരിക്കാനാണ് പദ്ധതി. ഒാരോ ഭാഗത്തും പ്രത്യേക പ്രവേശന കവാടവും പുറത്തേക്ക് പോകുന്നതിനുള്ള ഭാഗവും ഉണ്ടാകും. ട്രക്കുകൾക്കും ചെറിയ വാഹനങ്ങൾക്കും പ്രത്യേക വഴിയായിരിക്കും ഉണ്ടാവുക.
മാർക്കറ്റിലെ വാഹനത്തിരക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായ സ്വദേശിയുടെ ട്വീറ്റിനെ തുടർന്നാണ് നഗരസഭയുടെ പ്രതികരണം. മാർക്കറ്റിനുള്ളിൽ ചരക്കിറക്കാൻ സമയം നിശ്ചയിക്കണമെന്നും ട്രക്കുകൾക്ക് പ്രത്യേക പാർക്കിങ് സ്ഥലം ഏർപ്പെടുത്തണമെന്നുമായിരുന്നു ട്വീറ്റിലെ ആവശ്യം.

Next Story