മവേല സെൻട്രൽ മാർക്കറ്റ് മൊത്ത വ്യാപാരം പുനരാരംഭിച്ചു
text_fieldsമസ്കത്ത്: മവേല സെൻട്രൽ പഴം-പച്ചക്കറ്റി മാർക്കറ്റിലെ ഹോൾസെയിൽ വിഭാഗത്തിെൻറ പ്രവർത്തനം തിങ്കളാഴ്ച രാത്രി പുനരാരംഭിച്ചു. രാത്രി പത്തു മുതൽ പുലർച്ച ആറു വരെയായിരിക്കും വ്യാപാര സമയമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. കോവിഡ് രോഗ വ്യാപനം മുൻ നിർത്തി കഴിഞ്ഞ ശനിയാഴ്ച മുതൽ മാർക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. മാർക്കറ്റിലെ തൊഴിലാളികളിൽ നിരവധി പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായുള്ള സുപ്രീം കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് മാർക്കറ്റിെൻറ പ്രവർത്തനം പുനരാരംഭിക്കാനുള്ള തീരുമാനമെന്ന് നഗരസഭ അറിയിച്ചു. കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ റഫ്രിജറേറ്റഡ് ട്രക്കുകൾക്ക് മാർക്കറ്റിൽ ചരക്കിറക്കാൻ 24 മണിക്കൂർ സമയമാണ് അനുവദിച്ചത്.
പ്രാദേശിക ഉൽപാദകർ മാർക്കറ്റിൽ പ്രവേശിക്കുന്നതിന് ഒരു ദിവസം മുമ്പ് ഉൽപന്നങ്ങളെ കുറിച്ച വിവരങ്ങൾ കാർഷിക-ഫിഷറീസ് മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രേഖപ്പെടുത്തണം. ഉൽപന്നങ്ങൾ ത്രീ ടൺ അല്ലെങ്കിൽ അതിന് മുകളിൽ ശേഷിയുള്ള ട്രക്കുകളിലാകണം കൊണ്ടുവരേണ്ടത്. മൊത്ത വ്യാപാരം അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രമാണ് ഇവർക്കും മാർക്കറ്റിൽ പ്രവേശനാനുമതി ഉണ്ടാവുകയുള്ളൂ. ഒരു ട്രക്കിൽ രണ്ടു പേർ മാത്രമേ പാടുള്ളൂ.
വിവിധ വിലായത്തുകളിൽനിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങാനായി വരുന്ന കച്ചവടക്കാർക്കും മുകളിൽ പറഞ്ഞ നിബന്ധന ബാധകമായിരിക്കും. സ്വകാര്യ വാഹനങ്ങൾക്ക് മാർക്കറ്റിൽ പ്രവേശനമുണ്ടാകില്ല. ചില്ലറ വിൽപന വിഭാഗം അടഞ്ഞുതന്നെ കിടക്കും. അനധികൃത ജോലിക്കാർക്കും മാർക്കറ്റിൽ പ്രവേശനമുണ്ടാകില്ലെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
