മവേല സെൻട്രൽ മാർക്കറ്റിൽ ചില്ലറ വ്യാപാരം പുനരാരംഭിച്ചു
text_fieldsമസ്കത്ത്: മവേല സെൻട്രൽ പഴം-പച്ചക്കറി മാർക്കറ്റിൽ ചില്ലറ വ്യാപാരം പുനരാരംഭിച്ച ു. മാർക്കറ്റിൽ എത്തുന്ന ഉപഭോക്താക്കൾക്കായി പ്രതിരോധ നടപടികൾ നിഷ്കർഷിച്ചി ട്ടുണ്ട്. ഒമാനി ഉൽപന്നങ്ങൾ റീെട്ടയിൽ സ്റ്റാളുകളുടെ വിഭാഗത്തിലെ പ്രത്യേക ഹാളിലും വിദേശ രാജ്യങ്ങളിൽനിന്ന് കൊണ്ടുവരുന്നവ ഹോൾസെയിൽ ഒൗട്ട്ലെറ്റുകളിലുമാണ് ലഭ്യമാവുക.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ ഉച്ചക്ക് 12 മുതൽ രാത്രി എട്ടുമണി വരെയാകും വ്യാപാരം നടക്കുക. വെള്ളിയാഴ്ച ശുചീകരണത്തിനും രോഗപ്രതിരോധ നടപടികൾക്കുമായി മാർക്കറ്റ് അടക്കും. 12നും 60നുമിടയിൽ പ്രായമുള്ളവർക്ക് മാത്രമാകും മാർക്കറ്റിലേക്ക് പ്രവേശനം. മുഖാവരണങ്ങളും കൈയുറകളും ധരിച്ച് ഒന്നിനുപിറകെ ഒന്ന് എന്നരീതിയിലാകും പ്രവേശിപ്പിക്കുക. ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് മാർക്കറ്റിനു പുറത്താണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. സാധനങ്ങൾ ഇവിടെയെത്തിക്കാൻ സൗജന്യ ട്രോളി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
