മത്ര വാട്ടർ ഫ്രണ്ട്: മസ്കത്ത് മുനിസിപ്പാലിറ്റി ചർച്ച ചെയ്തു
text_fieldsമത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖം
മസ്കത്ത്: മസ്കത്ത് മുനിസിപ്പൽ കൗൺസിലിന്റെ ഈ വർഷത്തെ അഞ്ചാമത്തെ യോഗം കഴിഞ്ഞ ദിവസം നടന്നു. മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖ വാട്ടർഫ്രണ്ട് അന്താരാഷ്ട്ര നിലവാരത്തിൽ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ കൗൺസിൽ അവലോകനം ചെയ്തു.
തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനത്തെ ബാധിക്കാതെയും ചുറ്റുപാടുമുള്ള പ്രദേശത്തിന്റെ ചരിത്രപരവും വാസ്തുവിദ്യാപരവുമായ പൈതൃകത്തെയും പ്രാദേശിക സമൂഹത്തിന്റെ ദൈനംദിന ജീവിതത്തെയും ബാധിക്കാതെയുമുള്ള മൂല്യവർധനവ് ഉൾപ്പെടുന്ന ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയുടെ (ഒ.ഐ.എ) ശിപാർശകളും പരിഗണിക്കും.
വെള്ളപ്പൊക്കത്തിൽ നാശംവിതച്ച ചില ജനവാസ മേഖലകൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും ചില അണക്കെട്ടുകൾക്ക് ചുറ്റുമുള്ള സ്ഥലങ്ങൾ ടൂറിസം പദ്ധതികൾക്ക് വിനിയോഗിക്കുന്നതിനെപ്പറ്റിയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് യോഗം ചർച്ചചെയ്തു.
മത്ര വിലായത്തിലെ ഭൂമിയുടെ പ്ലോട്ടുകൾ റസിഡൻഷ്യൽ ഉപയോഗത്തിൽ നിന്ന് ടൂറിസ്റ്റ് ഉപയോഗത്തിലേക്ക് മാറ്റാനുള്ള അഭ്യർഥന സംബന്ധിച്ച ശിപാർശകളും കൗൺസിൽ വിശകലനം ചെയ്തു.
ഓരോ വർഷവും ആയിരക്കണക്കിന് വിദേശ സന്ദർശകരെ കൊണ്ടുവരുന്ന ടൂറിസ്റ്റ് കപ്പലുകളുടെ തുറമുഖമായ മത്ര വാട്ടർഫ്രണ്ടിനോട് ചേർന്ന് ടൂറിസം പദ്ധതികൾ ഒുക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഒമ്രാൻ ഗ്രൂപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

