Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര റി​യാം...

മ​ത്ര റി​യാം പാ​ര്‍ക്ക് അ​റ്റ​കു​റ്റ​പ്പ​ണി പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
മ​ത്ര റി​യാം പാ​ർ​ക്ക്​
cancel
camera_alt

മ​ത്ര റി​യാം പാ​ർ​ക്ക്​

മ​സ്​​ക​ത്ത്: പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മ​ത്ര റി​യാം പാ​ര്‍ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. പാ​ര്‍ക്കി​നോ​ട് ചേ​ര്‍ന്നു​ള്ള വി​നോ​ദ സം​വി​ധാ​ന​ങ്ങ​ൾ ന​വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.​

ഇ​തു​സം​ബ​ന്ധി​ച്ച്​ നി​ര​വ​ധി ആ​ളു​ക​ൾ അ​ന്വേ​ഷ​ണ​വു​മാ​യെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി വി​ശ​ദീ​ക​ര​ണ​വു​മാ​യെ​ത്തി​യ​ത്. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ത​ന്ന പൂ​ർ​ത്തി​യാ​കു​മെ​ന്നും ക​രാ​ര്‍ ക​മ്പ​നി ഉ​ട​ന്‍ പാ​ര്‍ക്കി​ലെ വി​നോ​ദ​കേ​ന്ദ്രം ന​ഗ​ര​സ​ഭ​ക്ക് കൈ​മാ​റു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ല്‍ ത​ന്നെ കൂ​ടു​ത​ല്‍ ആ​ളു​ക​ൾ എ​ത്തു​ന്ന സ്ഥ​ല​മാ​ണ് റി​യാം പാ​ർ​ക്ക്. വി​ശാ​ല​മാ​യ സൗ​ക​ര്യ​വും വി​നോ​ദ സം​വി​ധാ​ന​ങ്ങ​ളും ക​ട​ല്‍ക്കാ​ഴ്ച​യും റി​യാം പാ​ര്‍ക്കി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളി​ൽ​പെ​ട്ട​താ​ണ്. ചൂ​ട്​ കു​റ​ഞ്ഞു​തു​ട​ങ്ങി​യ​തോ​ടെ കു​ട്ടി​ക​ളും സ്​​ത്രീ​ക​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ്​ ഇ​ത്ത​രം പാ​ർ​ക്കു​ക​ളി​ലേ​ക്ക്​ ദി​നേ​ന എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RenovationMatraProgressingRiam Park
News Summary - Matra Riam Park renovation is progressing
Next Story