മത്ര പ്രീമിയർ ലീഗ്; ബ്ലാക്ക് തണ്ടേഴ്സ് ജേതാക്കൾ
text_fieldsമത്ര: മത്ര പ്രീമിയർ ലീഗ് നാലാം സീസണിൽ ബ്ലാക്ക് തണ്ടേഴ്സ് എഫ്.സി മത്ര ജേതാക്കളായി. ഡൈനാമോസ് മത്രയുമായുള്ള ഫൈനൽ മത്സരം നിശ്ചിത സമയത്തും ഗോൾ രഹിത സമനിലയിൽ കലാശിച്ചതിനെ തുടർന്ന് പെനാറ്റിയിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഷൂട്ടൗട്ടിൽ മൂന്നിൽ രണ്ട; കിക്കും തടുത്ത റാഷിയാണ് മികച്ച കീപ്പറും ഫൈനലിലെ താരവും. ടൂർണമെന്റിലെ മികച്ച കളിക്കാരൻ, ടോപ്പ്സ്കോറർ എന്നിവ നസീഫ് ഇരിക്കൂർ, ഡിഫെന്റർ ആയി മഹ്ഫൂദ് എന്നിവർ കരസ്ഥമാക്കി.
മത്ര സൂഖിൽ ജോലിചെയ്യുന്നവർക്ക് മാത്രമായിരുന്നു ടൂർണമെന്റ് കളിക്കാൻ കഴിഞ്ഞിരുന്നത്. രജിസ്റ്റർ ചെയ്യുന്ന കളിക്കാരെ നറുക്കെടുപ്പിലൂടെ 12 ടീമാക്കി മൂന്ന് ടീമടങ്ങുന്ന നാലു ഗ്രൂപ്പായി തിരിച്ചായിരുന്നു മത്സരം. സൂഖിൽ ജോലി ചെയ്യുന്ന ആളുകളുടെ 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി മത്സരം സംഘടിപ്പിച്ച് സമ്മാനവും നൽകി. കബീർ ചാവക്കാട്, അഷ്ഫാഖ് മുഴപ്പിലങ്ങാട് എന്നിവർ കളി നിയന്ത്രിച്ചു.