മത്ര കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റും ഫാമിലി മീറ്റും
text_fieldsമത്ര കെ.എം.സി.സി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ വിജയികളായ സ്മാഷേഴ്സ് എഫ്.സി ടീം
മസ്കത്ത്: മത്ര കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റും ഫാമിലി മീറ്റും സംഘടിപ്പിച്ചു. സിദാബ് സ്റ്റേഡിയത്തിൽ നടന്ന പരിപാടി മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. ജോയന്റ് സെക്രട്ടറി സാദിഖ് ആടൂർ ആശംസ നേർന്നു. ഒമാനിലെ പ്രമുഖ 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ സ്മാഷേഴ്സ് എഫ്.സി കിരീടം ചൂടി. മസ്കത്ത് ലയൺ റണ്ണേഴ്സ് ട്രോഫിക്ക് അർഹരായി. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധി അഹ്മദ് ഹമൂദ് സൈഫ് അൽ ഹാദി, ആദിൽ മുഹമ്മദ് അൽ ഹർത്തി എന്നിവർ മുഖ്യാതിഥികളായി.
വൈകീട്ട് നടന്ന കുടുംബ സംഗമത്തിൽ കുട്ടികളുടെ കലാ പരിപാടികൾ, കെ.എം.സി.സി വനിത വിങ് മുട്ടിപ്പാട്ട്, സർവാൻ സംഗീത പരിപാടി അരങ്ങേറി. മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകനും ഗായകനുമായ ഹക്കീം പുൽപറ്റ സംഗീത നിശക്ക് നേതൃത്വം നൽകി. പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മത്ര കെ.എം.സി.സി ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി സ്വാഗതവും ട്രഷറർ ഖലീൽ നന്ദിയും പറഞ്ഞു. നാസർ തൃശൂർ, അഫ്താബ് എടക്കാട്, സയീർ അറക്കൽ, നസൂർ ചപ്പാരപ്പടവ്, ജസീൽ ആടൂർ, റിയാസ് കൊടുവള്ളി, റാഷിദ് കാപ്പാട്, നാസർ പയ്യന്നൂർ, റഫീഖ് ചെങ്ങളായി, പി.ടി.കെ. അബ്ദുല്ല, സിറാജ് നിലമ്പൂർ, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

