മത്ര കെ.എം.സി.സി കുടുംബ മെഡിക്കൽ ക്യാമ്പിന് തുടക്കം
text_fieldsമത്ര കെ.എം.സി.സി ഏരിയ കമ്മിറ്റിയും സാബ്രീസ് ഹെൽത്ത് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽനിന്ന്
മസ്കത്ത്: മത്ര കെ.എം.സി.സി ഏരിയ കമ്മിറ്റിയും സാബ്രീസ് ഹെൽത്ത് കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന മെഡിക്കൽ ക്യാമ്പിന് തുടക്കം. ഇതിന്റെ ഭാഗമായി സൗജന്യ കൺസൾട്ടേഷനും മറ്റു നിരവധി ആനുകൂല്യങ്ങളുമാണ് സാബ്രീസ് ഹെൽത്ത് കെയറിൽ ഒരുക്കിയിരിക്കുന്നത്. ശിശുരോഗ വിദഗ്ധൻ ഡോ.അബ്ദുൽ റാസിഖും ജനറൽ പ്രാക്ടീഷണർ ഡോ. പ്രസ്റ്റിനയും ദന്തരോഗ വിദഗ്ധ ദീപികാ രാജും ക്യാമ്പിൽ അവബോധന ക്ലാസ് നൽകി.
ശിശു സംരക്ഷണവും രോഗ പ്രതിരോധവും എന്ന വിഷയത്തിൽ സംസാരിച്ച ഡോ. അബ്ദുൽ റാസിഖിന്റെ അവബോധന ക്ലാസ് പ്രയോജനകരമായിരുന്നുവെന്നും വിജ്ഞാനപ്രദമായിരുന്നുവെന്നും ക്യാമ്പിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജീവൻ രക്ഷാ മാർഗങ്ങളെ പ്രതിപാദിക്കുന്നതായിരുന്നു ഡോ. പ്രസ്റ്റിനയുടെ വാക്കുകൾ. പുകയില ഉൽപന്നങ്ങളുടെ ഉപയോഗം അർബുദത്തിനും ദന്തരോഗങ്ങൾക്കും കാരണമാകുന്നത് എങ്ങനെയാണെന്ന് ഡോ. ദീപികാ രാജും വിശദീകരിച്ചു.
ആരോഗ്യരംഗത്തെ ന്യൂതന ചികിത്സാ രീതികളെ പരിചയപ്പെടുത്തുന്ന സാബ്രീസ് പോളിക്ലീനിക്ക് ചുരുങ്ങിയ നിരക്കിലാണ് സേവനം ലഭ്യമാക്കുന്നത്. മത്രയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന വിദേശികളും സ്വദേശികളുമായവർക്ക് മികച്ച ആരോഗ്യപരിരക്ഷയും സാബ്രീസ് ഉറപ്പുനൽകുന്നുണ്ട്. കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയംഗം നവാസ് ചെങ്ങള, മത്ര കെ.എം.സി.സി പ്രസിഡന്റ് സാദിഖ് ആടൂർ, ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി, ട്രഷറർ നാസർ തൃശൂർ, ചെയർമാൻ ശുഐബ് എന്നിവർ സംബന്ധിച്ചു. ഏറ്റവും അടുത്തുള്ള പോളി ക്ലീനിക്കും ന്യൂതന സൗകര്യങ്ങളോടു കൂടിയുള്ള വിസാ മെഡിക്കൽ സെന്ററും മത്ര നിവാസികൾ ഉപയോഗപ്പെടുത്തണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.