Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമത്ര കേബിൾ കാർ പദ്ധതി...

മത്ര കേബിൾ കാർ പദ്ധതി അവസാന ലാപ്പിൽ

text_fields
bookmark_border
മത്ര കേബിൾ കാർ പദ്ധതി അവസാന ലാപ്പിൽ
cancel
camera_alt

മത്ര കേബിൾ കാർ പദ്ധതിയുടെ ഗ്രാഫിക് ചിത്രം

മസ്കത്ത്: ഒമാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മത്രയുടെ വിനോദസഞ്ചാര-നിക്ഷേപ സാധ്യതകൾ വർധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന മത്ര കേബിൾ കാർ പദ്ധതിയുടെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി. പദ്ധതി നിശ്ചയിച്ച സമയക്രമത്തിൽ തന്നെ പുരോഗമിക്കുകയാണെന്നും അടുത്ത ഡിസംബറിൽ പരീക്ഷണ സർവിസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. മത്ര ഡെപ്യൂട്ടി വാലി ഷെയ്ഖ് ഡോ. അബ്ദുൾ ഹമീദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഖരൂസിയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ച് പുരോഗതി വിലയിരുത്തി.

കേബിൾ കാർ സ്റ്റേഷനുകൾ, സന്ദർശക പാതകൾ, സാങ്കേതിക സംവിധാനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, അനുബന്ധ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ പ്രവൃത്തികളും ആസൂത്രണം ചെയ്തതുപോലെ മുന്നേറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഉയർന്ന നിലവാരവും കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് നിർമാണം നടക്കുന്നത്. മത്രയിലെ ടൂറിസം ഇൻഫ്രാസ്ട്രക്ചറിന് ഈ പദ്ധതി വലിയൊരു മുതൽക്കൂട്ടായിരിക്കും. ഇത് സ്വദേശികളെയും പ്രവാസികളെയും വിദേശസഞ്ചാരികളെയും ആകർഷിക്കുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക-ടൂറിസം മേഖലക്ക് വലിയ ഉണർവേകുമെന്നും അൽ ഖരൂസി കൂട്ടിച്ചേർത്തു.

ഒമാന്റെ ചരിത്രപരവും സാംസ്കാരികവുമായ തലസ്ഥാന നഗരി കൂടിയാണ് മത്ര. മത്രയുടെ പരമ്പരാഗത ഭംഗിയും മലനിരകളുടെ വന്യതയും സന്ദർശകർക്ക് വാനിൽ നിന്നും ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി രാജ്യത്തെ ടൂറിസം ഇൻഫ്രാസ്ട്രക്ചർ ശക്തമാക്കുന്നതിനാണ് പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പ്രധാന സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയായി വരുന്നു. വിനോദസഞ്ചാരികൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള വഴികളും വ്യൂ പോയിന്റുകളും ഒരുങ്ങിക്കഴിഞ്ഞു. വാഹന പാർക്കിങ്, വിശ്രമമുറികൾ, കഫറ്റീരിയകൾ എന്നിവയുൾപ്പെടെയുള്ള സർവീസുകൾ അവസാന ഘട്ടത്തിലാണ്.

സാങ്കേതിക മേന്മയും സുരക്ഷാ ക്രമീകരണങ്ങളുമാണ് പദ്ധതിയിൽ ഏറ്റവും പ്രധാനം. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കേബിൾ കാർ സിസ്റ്റവും അതിന്റെ സാങ്കേതിക ഘടകങ്ങളും രൂപകൽപന ചെയ്തിരിക്കുന്നത്. പരീക്ഷണ ഓട്ടത്തിന് മുൻപായി എല്ലാ സുരക്ഷാ സംവിധാനങ്ങളും സൂക്ഷ്മമായ പരിശോധനകൾക്ക് വിധേയമാക്കും.

ടൂറിസ്റ്റുകളുടെ വരവ് വർധിക്കുന്നത് മത്ര സൂഖ് ഉൾപ്പെടെയുള്ള പരമ്പരാഗത വിപണികൾക്കും പ്രാദേശിക കച്ചവടക്കാർക്കും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും. പദ്ധതി പൂർണ്ണ സജ്ജമാകുന്നതോടെ സ്വദേശികൾക്ക് ഉൾപ്പെടെ നിരവധി പുതിയ തൊഴിലവസരങ്ങൾ ഈ മേഖലയിൽ സൃഷ്ടിക്കപ്പെടും. ഡിസംബറിലെ ട്രയൽ റൺ വിജയകരമാകുന്നതോടെ പദ്ധതി പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നുകൊടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Matra Cable Car Project in Final Lap
Next Story