Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമത്ര സൂഖ്​ തുറന്നു;...

മത്ര സൂഖ്​ തുറന്നു; ശുഭപ്രതീക്ഷയിൽ കച്ചവടക്കാർ

text_fields
bookmark_border
മത്ര സൂഖ്​ തുറന്നു; ശുഭപ്രതീക്ഷയിൽ കച്ചവടക്കാർ
cancel
camera_alt

മത്ര സൂഖിലെ ശുചീകരണ പ്രവർത്തനങ്ങൾ    

മത്ര​: അഞ്ചുമാസം നീണ്ട കാത്തിരിപ്പിനൊടുവിൽ മത്ര സൂഖിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു. ചൊവ്വാഴ്​ച രാവിലെ എട്ടരയോടെ സൂഖിലെയും പരിസരത്തെയും കടകളെല്ലാം തുറന്നു.മഴവെള്ളം കയറാതിരിക്കാൻ ഫോം അടിച്ചതും ബാരിക്കേഡുകൾ വെച്ചതുമെല്ലാം നീക്കിയ ശേഷമാണ്​ കടകൾ തുറന്നത്​. ശുചീകരണ പ്രവർത്തനങ്ങളും കടകളുടെ ഉൾവശം അണുമുക്തമാക്കുന്നതുമടക്കം ജോലികൾ രാവിലെ തന്നെ ആരംഭിച്ചു.

കാലാവധി കഴിഞ്ഞ സാധനങ്ങൾ പരിശോധിച്ച്​ നീക്കംചെയ്യുന്ന ജോലികളും നടന്നുവരുകയാണ്​​. സൗന്ദര്യവർധക വസ്​തുക്കൾ വിൽപന നടത്തുന്ന കടകളിൽ പലതിലും വലിയ അളവിലുള്ള സാധനങ്ങളാണ്​ കാലാവധി കഴിഞ്ഞത്​. പലർക്കും കാര്യമായ നഷ്​ടംതന്നെ സംഭവിച്ചിട്ടുണ്ട്​. സാധനങ്ങൾ പരിശോധിക്കുന്നതും ക്രമീകരിക്കുന്നതുമായ ജോലികൾ അടുത്ത ദിവസങ്ങളിലും തുടരുമെന്ന്​ ഇൗ രംഗത്തെ കച്ചവടക്കാർ പറഞ്ഞു. അഞ്ചുമാസം ഒരു വരുമാനവുമില്ലാത്ത അവസ്ഥയിൽനിന്ന്​ കടകൾ തുറക്കാൻ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്​ മത്രയിലെ കച്ചവടക്കാരും മലയാളികളടക്കം ജോലിക്കാരും പറയുന്നു. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക ആഘാതങ്ങളെ കുറിച്ച്​ ബോധവാന്മാരാണെങ്കിലും മത്ര സൂഖ്​ വൈകാതെ പഴയ അവസ്ഥയിലേക്ക്​ തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയാണ്​ ഇവർക്ക്​ ഉള്ളത്​. സൂഖ്​ തുറക്കാൻ അനുമതി നൽകിയതിൽ സുൽത്താനും സുപ്രീം കമ്മിറ്റിക്കും നന്ദി അറിയിക്കുന്നതായും ഇവർ പറഞ്ഞു. നിരവധി പതിവ്​ ഉപ​ഭോക്താക്കൾ ചൊവ്വാഴ്​ച എത്തിയതായും കച്ചവടക്കാർ പറഞ്ഞു.

ചിലർ കുശലം പറഞ്ഞ്​ അടുത്ത ദിവസങ്ങളിൽ വരാമെന്നു​ പറഞ്ഞ്​ പ്രാർഥനകളും ആശംസകളും നേർന്ന്​ മടങ്ങിയപ്പോൾ മറ്റുചിലർ സാധനങ്ങൾ വാങ്ങിയാണ്​ മടങ്ങിയത്​. കോവിഡ്​ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ്​ ആളുകളെ കടക്കുള്ളിലേക്ക്​ പ്രവേശിപ്പിച്ചത്​. വൈകീട്ടാേടെ കൂടുതലാളുകൾ സൂഖി​േലക്ക്​ എത്തി.സൂഖിനു​ സമീപത്തെ റോഡുകളിൽ വാഹനത്തിരക്ക്​ അനുഭവപ്പെട്ടു. സൂഖിനു സമീപം പാർക്കിങ്​ നിരോധിച്ചുള്ള ബാരിക്കേഡുകൾ രാവിലെ തന്നെ മാറ്റിയിരുന്നു. മസ്​കത്ത്​ നഗരസഭ അധികൃതർ രാവിലെ തന്നെ സൂഖിലെത്തിയിരുന്നു.

വൈകാതെ സൂഖിലെ വ്യാപാര സ്ഥാപനങ്ങൾ പാലിക്കേണ്ട ആരോഗ്യ-സുരക്ഷ മാർഗനിർദേശങ്ങൾ നഗരസഭ ഒൗദ്യോഗികമായി പുറത്തിറക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.കോവിഡ്​ മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാർച്ച്​ 18 മുതലാണ്​ സൂഖ്​ അടച്ചിട്ടത്​.തുടർന്നുള്ള മാസങ്ങളിലെല്ലാം ഒരു വരുമാനവുമില്ലാതെ വിവരണാതീതമായ പ്രയാസങ്ങളിലൂടെയാണ്​ ഇവിടത്തെ മലയാളികളടക്കം കച്ചവടക്കാരും തൊഴിലാളികളുമെല്ലാം കടന്നുപോയത്​. ഗൾഫ്​ മേഖലയിലെ ഏറ്റവും പഴക്കമുള്ള മാർക്കറ്റായ മത്ര വിദേശ സഞ്ചാരികൾ എത്തിത്തുടങ്ങിയാൽ മാത്രമേ പൂർവസ്ഥിതിയിലേക്ക്​ എത്തുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mathra sookgulf newsoman news
Next Story