ഉത്സവാന്തരീക്ഷത്തിൽ മത്ര പൈതൃേകാത്സവത്തിന് തുടക്കം
text_fieldsമസ്കത്ത്: മത്ര പൈതൃക വിനോദസഞ്ചാര ഉത്സവത്തിന് തുടക്കമായി. ഉത്സവാന്തരീക്ഷത്തിൽ ബുധനാഴ്ച വൈകീട്ട് ഖുറം പാർക്കിലെ അൽ മദീന തിയറ്ററിൽ ഉത്സവത്തിെൻറ ഒൗപചാരിക ഉദ്ഘാടനം നടന്നു. ഫെസ്റ്റിവൽ ഭാഗമായി ഇൗമാസം 28 വരെ വിവിധ പരിപാടികൾ നടക്കും. റിയാം പാർക്ക്, മത്ര സബ്ല, സുൽത്താൻ ഖാബൂസ് തുറമുഖം എന്നിവിടങ്ങളിൽ വിവിധ സാമൂഹിക, കലാ, സാംസ്കാരിക, വാണിജ്യ, വിനോദ പരിപാടികൾ നടക്കും. ഒമാെൻറ പൈതൃകത്തിലും സംസ്കാരത്തിലും മത്രയുടെ പങ്കാളിത്തം വ്യക്തമാക്കി നൽകുന്ന രീതിയിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മത്ര വാലിയും ഫെസ്റ്റിവലിെൻറ ജനറൽ സൂപ്പർവൈസറുമായ അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദി പറഞ്ഞു. ഒമാനിലെ പരമ്പരാഗത ബോട്ടുകളിൽ കലാസൃഷ്ടികൾ നടത്തുന്ന പരിപാടിയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഒമാനിൽനിന്നും വിദേശത്തുനിന്നുമുള്ള വിദഗ്ധർ ഇൗ പരിപാടിയിൽ പെങ്കടുക്കും. കലാരൂപങ്ങളടങ്ങിയ ഇൗ ബോട്ടുകൾ ദാറുൽ അത്തയുടെ ധനശേഖരണാർഥം ലേലം ചെയ്യും.
മത്രയുടെ കഥ എന്ന പേരിലുള്ള സംഗീത നൃത്ത പരിപാടിയും നടക്കും. മത്രയുടെ ഇന്നലെകളും ഇന്നും ഇതിൽ അവതരിപ്പിക്കും. കോർണിഷ് റോഡിൽ വിവിധ പരിപാടികൾ അരങ്ങേറും. പക്ഷികളുടെ പ്രദർശനം, മത്രയിലെ അറിയപ്പെടുന്ന സവിശേഷതകളെ കുറിച്ച ഫൈൻ ആർട്സ് പ്രദർശനം, പൊലീസ് ഡോഗ് ഷോ, വിവിധ പരമ്പരാഗത ഒമാനി കലാരൂപങ്ങൾ തുടങ്ങിയ പരിപാടികളാണ് കോർണിഷ് റോഡിൽ നടക്കുക. രണ്ടാം വാരത്തിൽ രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെ കുറിച്ച ഫോേട്ടാ പ്രദർശനവും ഉണ്ടാകുമെന്ന് അഹമ്മദ് ബിൻ ഹിലാൽ പറഞ്ഞു. മോേട്ടാർ സൈക്കിളുകളുടെയും ക്ലാസിക് കാറുകളുടെയും പ്രദർശനം, പരമ്പരാഗത ഗാനാലാപനം തുടങ്ങിയ പരിപാടികളും നടക്കും. ഇന്ന് പുസ്തകോത്സവം ആരംഭിക്കും. ശനിയാഴ്ച മത്ര പോർട്ടിൽ പരമ്പരാഗത ബോട്ട് റേസും ഒരുക്കിയിട്ടുണ്ട്. മത്ര റിയാം പാർക്കിൽ വിവിധ വിനോദ പരിപാടികളുമുണ്ടാകും. പരമ്പരാഗത ഒമാനി കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനം ഇവിടെയുണ്ടാകും. റോയൽ നേവിയുടെ ശബാബ് ഒമാനും പരിപാടിയിൽ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.