മത്രയിലെ കോവിഡ് ക്യാമ്പ്: രോഗ ലക്ഷണങ്ങളുള്ളവർ എത്തിയാൽ മതി
text_fieldsമസ്കത്ത്: കോവിഡ് 19 നിർണയത്തിനായി മത്രയിൽ ഒരുക്കിയിരിക്കുന്ന പരിശോധന കേന്ദ്രങ്ങളിൽ വൈറസ് ബാധയുടെ ലക്ഷ ണങ്ങളുള്ളവർ മാത്രം ഇപ്പോൾ എത്തിയാൽ മതിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പനി, ചുമ, ജലദോഷം, തൊണ്ട വേദന, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് കോവിഡിെൻറ ലക്ഷണങ്ങൾ. ഇൗ ലക്ഷണങ്ങൾ ഉള്ളവർക്കുള്ള പരിശോധനയും സാമ്പിൾ ശേഖരണവുമാണ് ഇപ്പോൾ നടക്കുന്നതെന്നും മറ്റുള്ളവർ എത്തേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
ടാക്സി സ്റ്റാൻഡിനടുത്ത് ഒമാൻ അറബ് ബാങ്കിന് മുൻവശത്തായുള്ള മത്ര ഹെൽത്ത് സെൻറർ, സബ്ലത്ത് ഒമാൻ, ജി.ടി.ഒക്കടുത്തുള്ള പാർക്കിങ് ഏരിയ തുടങ്ങി നാലിടങ്ങളിലാണ് പരിശോധന കേന്ദ്രങ്ങൾ. ഇവ രാവിലെ ഒമ്പത് മുതൽ പുലർച്ചെ ഒന്ന് വരെ പ്രവർത്തിക്കും. വെള്ളി,ശനി ദിവസങ്ങളിൽ നിരവധി വിദേശികൾ സാമ്പിളുകൾ നൽകാൻ എത്തി. ഇവരെ സഹായിക്കാൻ നിരവധി സന്നദ്ധ പ്രവർത്തകരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
