മത്ര കെ.എം.സി.സി വനിത വിങ് പുതിയ കമ്മിറ്റി
text_fieldsഷാഹിന, വസീമ ,ആയിഷ
മത്ര: മത്ര കെ.എം.സി.സി വനിത വിങ്ങിന് പുതിയ കമ്മിറ്റി നിലവിൽവന്നു. വനിത വിങ് ജനറൽ ബോഡി യോഗത്തിൽ മുസ്ലിം ലീഗ് നേതാവും ബാർ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.ടി.പി. കരീം മുഖ്യാതിഥിയായി.
വനിതവിങ് മുൻ പ്രസിഡന്റ് ഫഹീമ സത്താറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമ്മിറ്റിയുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റായി ഐ. പി. ഷാഹിനയെയും ജനറൽ സെക്രട്ടറിയായി വസീമ അബ്ദുറഹ്മാനെയും തെരഞ്ഞെടുത്തു. ആയിഷ അൻവറാണ് ട്രഷറർ.
മറ്റു ഭാരവാഹികൾ: ബൽഖീസ് സുലൈമാൻ, ഷാഹിന നിസാം, ഷാഹിദ പട്ടുവം (വൈസ് പ്രസി.),ഫർസാന ഖലീൽ, ശുഹൈമ ഇസ്മായീൽ, റഫിയത് ശരീഖ് (സെക്ര).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

