Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാ​ത്ത​മാ​റ്റി​ക്‌​സ്,...

മാ​ത്ത​മാ​റ്റി​ക്‌​സ്, കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡ്​: മെ​ഡ​ലു​ക​ൾ കൊ​യ്​​ത്​ ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
മാ​ത്ത​മാ​റ്റി​ക്‌​സ്, കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡ്​: മെ​ഡ​ലു​ക​ൾ കൊ​യ്​​ത്​ ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ൾ
cancel

മ​സ്‌​ക​ത്ത്​: ബ​ഹ്‌​റൈ​നി​ലെ മ​നാ​മ​യി​ൽ ന​ട​ന്ന ഒ​മ്പ​താ​മ​ത് ഗ​ൾ​ഫ് മാ​ത്ത​മാ​റ്റി​ക്‌​സ് ഒ​ളി​മ്പ്യാ​ഡി​ലും ആ​ദ്യ​ത്തെ ഗ​ൾ​ഫ് കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡി​ലും തി​ള​ക്ക​മാ​ർ​ന്ന നേ​ട്ട​ങ്ങ​ളു​മാ​യി ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ൾ. ര​ണ്ടി​ന​ങ്ങ​ളി​ലു​മാ​യി ഒ​മ്പ​തു മെ​ഡ​ലു​ക​ളാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്​. മാ​ത്ത​മാ​റ്റി​ക്‌​സ് ഒ​ളി​മ്പ്യാ​ഡി​ൽ അ​ൽ വ​ഖാ​സ് ബി​ൻ മ​ഹ്മൂ​ദ് അ​ൽ ഖ​ദൂ​രി, റീം ​ബി​ൻ​ത് ന​ബാ​ൻ അ​ൽ അ​സ്വാ​നി​യ എ​ന്നി​വ​ർ വെ​ള്ളി​യും മ​നാ​ർ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ ദ​ഹ്‌​ലി, ഐ​ഷ ബി​ൻ​ത് അ​ബ്ദു​ൽ ഖാ​ദ​ർ അ​ൽ മ​മാ​രി, റ​യാ​ൻ ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ കാ​ബി, അ​ൽ ബ​ൽ​ജാ ബി​ൻ​ത് സ​ഹ്‌​റാ​ൻ അ​ൽ അ​ബ്രി വെ​ങ്ക​ല മെ​ഡ​ലു​ക​ളും നേ​ടി.

കെ​മി​സ്ട്രി ഒ​ളി​മ്പ്യാ​ഡി​ൽ മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഹ​ബ്സി, അ​ൽ റ​ബീ ബി​ൻ ഹ​ബീ​ബ് അ​ൽ ദ​ഫ്രി എ​ന്നി​വ​ർ വെ​ള്ളി​മെ​ഡ​ൽ നേ​ടി. ഇ​തേ​വി​ഭാ​ഗ​ത്തി​ൽ ജു​മാ​ന ബി​ൻ​ത് അ​സ്സാ​ൻ അ​ൽ അ​മ്രി വെ​ങ്ക​ല മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ലെ ഒ​മാ​നി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ട്ടം സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​അ​ബ്ദു​ല്ല ബി​ൻ ഖ​മീ​സ് അം​ബോ​സൈ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MathematicsChemistryOlympiad
News Summary - Mathematics, Chemistry Olympiad
Next Story