Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ബേ​ല​യി​ൽ...

മ​ബേ​ല​യി​ൽ റ​സ്റ്റാ​റ​ന്‍റി​ൽ വ​ൻ പൊ​ട്ടി​ത്തെ​റി; 18 പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
fire breaks out
cancel
camera_alt

മ​ബേ​ല​യി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ റ​സ്റ്റാ​റ​ന്‍റ്

മ​സ്ക​ത്ത്​: സീ​ബ്​ വി​ലാ​യ​ത്തി​ലെ തെ​ക്ക​ൻ മ​ബേ​ല​യി​ൽ റ​സ്റ്റാ​റ​ന്‍റി​ലു​ണ്ടാ​യ വ​ൻ പൊ​ട്ടി​ത്തെ​റി​യി​ൽ 18 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യാ​ണ്​ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ക​ന​ത്ത സ്​​ഫോ​ട​ന​ത്തി​ൽ റ​സ്റ്റാ​റ​ന്‍റി​ന്​ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും വ​രെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പാ​ച​ക​വാ​ത​കം ചോ​ർ​ന്നാ​ണ്​ അ​പ​ക​ട​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക സൂ​ച​ന​ക​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

പ്ര​ദേ​ശ​മൊ​ന്ന​ട​ങ്കം കു​ലു​ങ്ങു​ന്ന രീ​തി​യി​ലാ​ണ്​ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ന്‍റെ ശ​ബ്​​ദം ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ വ​രെ കേ​ൾ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ വി​ഭാ​ഗം അ​തി​വേ​ഗം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്.

റ​സ്റ്റാ​റ​ന്‍റി​ന്​ മു​ന്നി​ൽ പാ​ർ​ക്ക്​ ചെ​യ്തി​രു​ന്ന കാ​റു​ക​ളു​ടെ​യും മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ​യും ചി​ല്ലു​ക​ളും അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു. റ​സ്റ്റാ​റ​ന്‍റ്​ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. അ​പ​ക​ടം സം​ബ​ന്ധി​ച്ച്​ അ​ധി​കൃ​ത​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ചൂ​ടു​കാ​ല​മാ​യ​തി​നാ​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തീ​പി​ടി​ത്ത സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും മ​ബേ​ല​യി​ലേ​ത്​ വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosionInjuredmassive explosion
News Summary - Massive explosion at restaurant in Mabela-18 people were injured
Next Story