Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിലെ മത്രയിൽ വൻമയക്കുമരുന്നുവേട്ട; ആറ് പ്രവാസികൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റലെ മത്ര വിലായത്തിൽനിന്ന് വൻതോതിലുള്ള മയക്കുമരുന്ന് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറ് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. 55 കിലോയിലധികം മയക്കുമരുന്നാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് അറസ്റ്റിലായത്.
പിടിച്ചെടുത്ത മയക്കുമരുന്നുകളിൽ 32 കിലോയിൽ അധികം ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും 23 കിലോയിൽ കൂടുതൽ കഞ്ചാവും ഉൾപ്പെട്ടിട്ടുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

